പടന്ന: മൂന്ന് ഭാഗം വെള്ളത്താൽ ചുറ്റപ്പെട്ട മൂന്ന് പ്രദേശങ്ങളുള്ള പടന്ന പഞ്ചായത്തിൽ തീരദേശ പരിപാലന നിയമം മൂലം അനുഭവിക്കുന്ന പ്രയാസങ്ങൾ ലഘൂകരിക്കാൻ കൂടുതൽ ഇളവ് ലഭിക്കുന്ന രണ്ടാംവിഭാഗത്തിൽ ഉൾപ്പെടുത്താൻ കർമസമിതി രൂപവത്കരിച്ചു.
ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളുടെയും സർവകക്ഷി രാഷ്ട്രീയപ്രതിനിധികളുടെയും ആസൂത്രണ സമിതിയംഗങ്ങളുടെയും യോഗം പഞ്ചായത്ത് ഹാളിൽ ചേർന്നു.
പ്രസിഡന്റ് പി.വി.മുഹമ്മദ് അസ്ലം അധ്യക്ഷനായിരുന്നു. അസി. സെക്രട്ടറി എൻ.കെ.അജയൻ, വൈസ് പ്രസിഡന്റ് പി.ബുഷ്‌റ, ബ്ലോക്ക് പഞ്ചായത്ത് വികസന സ്ഥിരംസമിതി അധ്യക്ഷൻ എം.സുമേഷ്, അംഗം ടി.രതില പടന്ന ഗ്രാമപ്പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ ടി.കെ.പി ഷാഹിദ, ടി.കെ.സി.മുഹമ്മദലി ഹാജി, ടി.പി.കുഞ്ഞബ്ദുള്ള, പി.കെ. താജുദ്ദീൻ, കെ.വി.ഗോപാലൻ, കെ.അസൈനാർ കുഞ്ഞി, എച്ച്.എം. കുഞ്ഞബ്ദുള്ള, വി.കെ.പി.അഹമ്മദ് കുഞ്ഞി എന്നിവർ സംസാരിച്ചു.
ഭാരവാഹികൾ: പി.വി.മുഹമ്മദ് അസ്‌ലം (ചെയ.), ടി.പി. കുഞ്ഞബ്ദുള്ള (കൺ.), കെ.വി.ജതീന്ദ്രൻ (ഖജാ.).


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..