അധ്യാപക ഒഴിവ്


കാസർകോട് : പട്ടികജാതി, പട്ടികവർഗ റസിഡൻഷ്യൽ എജ്യുക്കേഷണൽ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ പട്ടികവർഗ വികസനവകുപ്പിന് കീഴിലെ മോഡൽ റസിഡൻഷ്യൽ/ആശ്രമം സ്‌കൂളിൽ കരാറടിസ്ഥാനത്തിൽ അധ്യാപക ഒഴിവുണ്ട്. എച്ച്.എസ്.ടി. മലയാളം (ഒന്ന്), ഫിസിക്കൽ സയൻസ് (ഒന്ന്), കായിക അധ്യാപകൻ (യു.പി. വിഭാഗം-ഒന്ന്) തസ്തികകളിലാണ് ഒഴിവുകൾ. റസിഡൻഷ്യൽ സ്വഭാവമുള്ളതിനാൽ സ്‌കൂളിൽ താമസിച്ച് പഠിപ്പിക്കുന്നതിന് സമ്മതമുള്ളവർ അപേക്ഷിച്ചാൽ മതി. താത്പര്യമുള്ളവർ വിദ്യാഭ്യാസ യോഗ്യത, ജാതി സർട്ടിഫിക്കറ്റ് എന്നിവ സഹിതം 30-ന് രാവിലെ 11-ന് കാസർകോട് ട്രൈബൽ ഡെവലപ്മെന്റ് ഓഫീസിൽ നടക്കുന്ന അഭിമുഖത്തിന് എത്തണം. ഫോൺ: 04994 255466.

കാഞ്ഞിരപ്പൊയിൽ : ഗവ. ഹൈസ്‌കൂളിൽ എച്ച്.എസ്.ടി. ഫിസിക്കൽ സയൻസ് തസ്തികയിൽ ഒഴിവുണ്ട്. അഭിമുഖം 29-ന് രാവിലെ 10-ന്.



കാഞ്ഞങ്ങാട് : ഹൊസ്ദുർഗ് തെരുവത്ത് ഗവ.എൽ.പി. സ്‌കൂളിൽ അറബിക്‌ അധ്യാപക ഒഴിവുണ്ട്. അഭിമുഖം 30-ന് രാവിലെ 11-ന്.

കാസർകോട് : ബെള്ളൂർ ഗവ.ഹയർസെക്കൻഡറി സ്‌കൂളിൽ എച്ച്.എസ്.എസ്.ടി. കണക്ക് (സീനിയർ) ഒഴിവുണ്ട്. അഭിമുഖം 30-ന് രാവിലെ 10-ന്. ഫോൺ: 9961063991.

പെർഡാല : പെർഡാല ഗവ. ഹൈസ്‌കൂളിൽ ഹൈസ്‌കൂൾ വിഭാഗം ഫിസിക്കൽ സയൻസ് അധ്യാപക ഒഴിവിലേക്ക് 29-ന് രാവിലെ 10.30-ന് അഭിമുഖം നടക്കും. ഫോൺ: 8075707200.

പൈവളിഗെ : പൈവളിഗെ ഗവ. എച്ച്.എസ്.എസിൽ ഹയർസെക്കൻഡറി വിഭാഗം ഫിസിക്‌സ് അധ്യാപക ഒഴിവിലേക്ക് അഭിമുഖം 30-ന് രാവിലെ 11-ന് നടക്കും. ഫോൺ: 9447955901.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..