മഹിളാ അസോസിയേഷൻ നീലേശ്വരം ഏരിയാസമ്മേളനം തുടങ്ങി


• മഹിളാ അസോസിയേഷൻ നീലേശ്വരം ഏരിയാ സമ്മേളനം അഖിലേന്ത്യാ വൈസ് പ്രസിഡന്റ് പി.കെ.ശ്രീമതി ഉദ്ഘാടനം ചെയ്യുന്നു

ചായ്യോത്ത് : അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ നീലേശ്വരം ഏരിയാസമ്മേളനം ചായ്യോം വി.വി.സരോജിനി നഗറിൽ അഖിലേന്ത്യ വൈസ് പ്രസിഡന്റ് പി.കെ.ശ്രീമതി ഉദ്ഘാടനം ചെയ്തു.

സമ്മേളനത്തിന് തുടക്കംകുറിച്ച് ഏരിയ പ്രസിഡന്റ് കെ.സുജാത പതാക ഉയർത്തി. എരിയ സെക്രട്ടറി ടി.പി.ശാന്ത പ്രവർത്തന റിപ്പോർട്ടും സംസ്ഥാന കമ്മിറ്റിയംഗം ബേബി ബാലകൃഷ്ണൻ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു.



കെ.സുജാത അധ്യക്ഷയായി. ജില്ലാ സെക്രട്ടറി എം.സുമതി, പ്രസിഡന്റ് പി.സി.സുബൈദ, സംസ്ഥാന കമ്മിറ്റിയംഗം എം.ലക്ഷ്മി, ദേവി രവീന്ദ്രൻ, എം.ശാന്ത, ഗൗരി പനയാൽ, വി.വി.പ്രസന്നകുമാരി, ഓമന രാമചന്ദ്രൻ, കെ.കുമാരൻ എന്നിവർ സംസാരിച്ചു. സമ്മേളനം ബുധനാഴ്ച സമാപിക്കും.

ബുധനാഴ്ച വൈകിട്ട് മൂന്നിന് ചായ്യോം സ്കൂൾ പരിസരം കേന്ദ്രീകരിച്ച് പൊതുപ്രകടനം ആരംഭിക്കും. തുടർന്ന് ചോയ്യങ്കോട്ട് എം.സി.ജോസഫൈൻ നഗറിൽ പൊതുസമ്മേളനം നടക്കും.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..