സംസ്ഥാന കരാട്ടെ ചാമ്പ്യൻഷിപ്പിൽ ജില്ലയ്ക്ക്‌ 23 മെഡലുകൾ


സംസ്ഥാന കരാട്ടെ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത ജില്ലാ ടീം

നീലേശ്വരം : ദേശീയ സ്‌പോർട്‌സ് മിഷന്റെ സംസ്ഥാന കരാട്ടെ ചാമ്പ്യൻഷിപ്പിൽ ജില്ലാ ടീമിന് മികച്ച നേട്ടം.

11 സ്വർണവും അഞ്ച് വെള്ളിയും ഏഴ് വെങ്കലവും ഉൾപ്പെടെ 23 മെഡലുകൾ നേടിയാണ് ജില്ലാ ടീം മികച്ച നേട്ടം കൈവരിച്ചത്. ദേശീയ മെഡൽ ജേതാവ് ആദിത്യ ദാമോദരൻ ഇരട്ട സ്വർണം നേടി ടീമിലെ മികച്ച താരമായി. ദേശീയ കരാട്ടെ താരങ്ങളായ സ്മൃതി കെ. ഷാജു, മാലിനി സലി, സൗപർണിക, അഭിഷേക്, സംസ്ഥാനതാരമായ അഭിനന്ദ് എന്നിവർക്ക് പുറമേ 15 താരങ്ങൾകൂടി ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തു. എല്ലാവരും നീലേശ്വരം സെയ്‌ഡോ കാൻ ചാമ്പ്യൻസ് കരാട്ടെ അക്കാദമിയുടെ താരങ്ങളാണ്. പരിശീലകനായ നിസാർ ഇരിക്കൂർ, ടീം മാനേജർ സുപ്രിയ മയിച്ച, ക്യാപ്റ്റൻ സ്മൃതി കെ. ഷാജു, ആൻഷു സന്തോഷ് എന്നിവരാണ് ടീമിനെ നയിച്ചത്. ജില്ലാ കരാട്ടെ അസോസിയേഷൻ ജനറൽ സെക്രട്ടറിയും ഏഷ്യൻ റഫറിയുമായമായ ഷാജു മാധവനാണ് ടീമിന്റെ മുഖ്യ പരിശീലകൻ.Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..