സംഘാടക സമിതി രൂപവത്‌കരിച്ചു


•  എൻ.എൻ. പിള്ള സ്മാരക പ്രൊഫഷണൽ നാടകമത്സരം സംഘാടക സമിതി രൂപവത്കരണ യോഗം വി.വി. രമേശൻ ഉദ്ഘാടനം ചെയ്യുന്നു

തൃക്കരിപ്പൂർ : മാണിയാട്ട് കോറസ് കലാസമിതി ജനകീയപങ്കാളിത്തത്തോടെ നടത്തുന്ന ഒൻപതാമത് എൻ.എൻ. പിള്ള സ്മാരക സംസ്ഥാന പ്രൊഫഷണൽ നാടകമത്സരം എൻ.എൻ. പിള്ളയുടെ ചരമദിനമായ നവംബർ 14 മുതൽ 23 വരെ മാണിയാട്ട് നടക്കും. അഭിനയരംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള എൻ.എൻ. പിള്ള സ്മാരക അവാർഡും വിതരണം ചെയ്യും.

കോവിഡിനെ തുടർന്ന് കഴിഞ്ഞ രണ്ടുവർഷവും നാടകമത്സരം സംഘടിപ്പിച്ചിരുന്നില്ല. സംഘാടകസമിതി രൂപവത്‌കകരണ യോഗം വി.വി. രമേശൻ ഉദ്ഘാടനം ചെയ്തു. ടി.വി. നന്ദകുമാർ അധ്യക്ഷനായി. കെ. കുഞ്ഞിരാമൻ, എം.വി. കോമൻ നമ്പ്യാർ, കെ. മോഹനൻ, ഇ.പി. രാജഗോപാലൻ, ടി.വി. ബാലൻ, രാജ്മോഹൻ നീലേശ്വരം, പി.പി. കുഞ്ഞികൃഷ്ണൻ, കെ. റിലീഷ്, ഇ. ഷിജോയ് എന്നിവർ സംസാരിച്ചു. നാടകമത്സരത്തിൽ ഒൻപത് മത്സരനാടകങ്ങളും ഒരു പ്രദർശനനടകവും അരങ്ങേറും.ഭാരവാഹികൾ: കെ. കുഞ്ഞിരാമൻ (ചെയർ.), ടി.വി. നന്ദകുമാർ (വർക്കിങ്‌ ചെയർ.), ടി.വി. ബാലൻ (ജനറൽ കൺ.), കെ. റിലീഷ് (കൺ.), ഇ. ഷിജോയ് (ഖജാ.).

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..