15.6 ലക്ഷത്തിന്റെ കന്നുകാലി കുടലുമായി കടന്ന സംഭവം: മുഖ്യപ്രതി പിടിയിൽ


സുഫൈജുൽ ഇസ്‌ലാമുമായി (ഇടത്തുനിന്ന് മൂന്നാമൻ) കാസർകോട് പോലീസ് സംഘം

കാസർകോട് : കന്നുകാലികളുടെ കുടൽ ഉണക്കി കയറ്റുമതി ചെയ്യുന്ന സ്ഥാപനത്തിൽനിന്ന് 15.6 ലക്ഷത്തിന്റെ ചരക്കുമായി കടന്ന കേസിലെ മുഖ്യപ്രതി അറസ്റ്റിലായി. അസം സ്വദേശി ഷെഫീഖുൽ എന്ന സുഫൈജുൽ ഇസ്‌ലാം (23) ആണ് കാസർകോട് ടൗൺ പോലീസിന്റെ പിടിയിലായത്.

ഏപ്രിൽ 16-നാണ് കാസർകോട് ചൗക്കി മജലിലെ സ്ഥാപനത്തിൽനിന്ന് അവിടത്തെ തൊഴിലാളികളും അസം സ്വദേശികളുമായ സുഫൈജുൽ ഉൾപ്പെടെയുള്ള ആറുപേർ കന്നുകാലി കുടൽ മോഷ്ടിച്ചത്. വയനാട് സ്വദേശി അസീസിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനമാണിത്. കന്നുകാലി കുടൽ തമിഴ്‌നാട് സ്വദേശികൾക്ക് മറിച്ചുവിറ്റ് ഇവർ അസമിലേക്ക് കടക്കുകയായിരുന്നു.

എസ്.ഐ. പി.മധുസൂദനന്റെ നേതൃത്വത്തിൽ അസമിൽ ബംഗ്ലാദേശ് അതിർത്തിയായ ദുബ്രി ജില്ലയിലെ ബോഡോ മേഖലയായ ചാഗൽകുട്ടി ഗ്രാമത്തിൽനിന്നാണ് സുഫൈജുലിനെ അറസ്റ്റുചെയ്തത്. ചാപ്പാർ പോലീസ്, കേന്ദ്രസേനാംഗം ചെറുവത്തൂർ കാരി സ്വദേശി രാജീവൻ എന്നിവരുടെ സഹായത്തോടെയായിരുന്നു അറസ്റ്റ്. ഇത്രയുംകാലം ഇയാൾ ഉപയോഗിച്ച സിം പ്രവർത്തനരഹിതമായിരുന്നു. അടുത്തിടെയാണ് ഇത് അസമിൽ ഉപയോഗിക്കുന്നുണ്ടെന്ന് പോലീസ് കണ്ടെത്തിയത്. സീനിയർ സി.പി.ഒ.മാരായ ബാബുരാജ് മൗക്കോട്, ശ്രീജിത്ത് കാവുങ്കാൽ, സി.പി.ഒ.മാരായ ശ്രീജേഷ് അതിയാമ്പൂർ, സുനിൽകുമാർ കരിവെള്ളൂർ എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..