അധികൃതർ കേട്ടു.. ചായ്യോത്ത്ഹോംഗാർഡെത്തി


• ചായ്യോത്ത് ഗവ. സ്കൂളിന് മുന്നിലെ റോഡ് മുറിച്ചുകടക്കാൻ സഹായിക്കുന്ന ഹോംഗാർഡ്

നീലേശ്വരം : സ്കൂളിന് മുന്നിലൂടെ തലങ്ങും വിലങ്ങും പായുന്ന വാഹനങ്ങളെ ഭയക്കാതെ റോഡ് മുറിച്ചുകടക്കാൻ ചായ്യോം ഗവ. ഹയർസെക്കൻഡറി സ്കൂളിലെ കുട്ടികളുടെ സഹായത്തിന് ഹോം ഗാർഡ് ഉണ്ടാകും.

ജീവൻ പണയംവെച്ച് റോഡ് മുറിച്ചുകടക്കുന്ന കുട്ടികളുടെ ചിത്രവും വാർത്തയും മാതൃഭൂമി വാർത്തയാക്കിയതിനെ തുടർന്നാണ് ഹോം ഗാർഡ് സേവനം സ്കൂളിൽ പുനഃസ്ഥാപിച്ചത്. വാർത്ത വന്നപ്പോൾ തന്നെ ജില്ലാ വികസനസമിതി യോഗത്തിൽ എം.രാജഗോപാലൻ എം.എൽ.എ. വിഷയത്തിന്റെ ഗൗരവം അവതരിപ്പിച്ചിരുന്നു.

ഓണാവധി കഴിഞ്ഞാൽ ഹോംഗാർഡിന്റെ സേവനം ലഭ്യമാക്കുമെന്ന് ഉദ്യോഗസ്ഥർ യോഗത്തിൽ അറിയിച്ചിരുന്നു. ഓണാവധി കഴിഞ്ഞിട്ടും ചില ദിവസങ്ങളിൽ ഹോം ഗാർഡ് വരാതെയിരുന്നെങ്കിലും ഇപ്പോൾ എല്ലാ പ്രവൃത്തിദിനങ്ങളിലും സ്കൂൾ തുറക്കുമ്പോഴും വിടുമ്പോഴും ഹോം ഗാർഡ് കുട്ടികൾക്ക് കാവലായി ഉണ്ട്. സ്കൂളിന് മുന്നിലെ റോഡ് വികസനത്തിനായി നിർമിച്ചുകൊണ്ടിരിക്കുന്ന ഓട തുറന്നിരിക്കുന്നത് അപകടമാണ്.

എങ്കിലും, ഹോംഗാർഡ് വന്നതുകൊണ്ട് അമിത വേഗത്തിൽ വരുന്ന വാഹനങ്ങളെ പേടിക്കാതെ കുട്ടികൾക്ക് റോഡ് മുറിച്ചുകടക്കാമെന്നത് വലിയ ആശ്വാസമാണ്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..