ഉദുമ, സന്നദ്ധ രക്തദാന സുരക്ഷാ പഞ്ചായത്താകുന്നു


ഉദുമ : നാടിന് മാതൃകയായി സന്നദ്ധ രക്തദാന സുരക്ഷാ പഞ്ചായത്താകാനുള്ള ഒരുക്കത്തിലാണ് ഉദുമ. ഇതിന്റെ ഭാഗമായുള്ള ഡയറക്ടറിയും വെബ്സൈറ്റും ദേശീയ രക്തദാനദിനമായ ഒക്ടോബർ ഒന്നിന്‌ പാലക്കുന്ന് സാഗർ ഓഡിറ്റോറിയത്തിൽ സി.എച്ച്. കുഞ്ഞമ്പു എം.എൽ.എ. ഉദ്ഘാടനം ചെയ്യും. പഞ്ചായത്തിലെ വാർഡുകളിൽനിന്ന് ഏറ്റവും കൂടുതൽ തവണ രക്തം ദാനം ചെയ്ത 21 സന്നദ്ധ രക്തദാതാകളെ രക്തബന്ധു പുരസ്കാരം നൽകി ആദരിക്കും. ഏറ്റവും അധികം തവണ നെഗറ്റീവ് ഗ്രൂപ്പിൽപ്പെട്ട രക്തം ദാനംചെയ്തവരെയും ചടങ്ങിൽ ആദരിക്കും. കൂട്ട രക്തദാനവും സംഘടിപ്പിക്കുന്നുണ്ട്.

വിദ്യാർഥികൾ, കുടുംബശ്രീ, ആശാവർക്കർ, വ്യാപാരികൾ, ക്ലബ്ബ് പ്രവർത്തകർ, തൊഴിലാളികൾ , ആരോഗ്യപ്രവർത്തകർ, പഞ്ചായത്ത് ജീവനക്കാർ, ജനപ്രതിനിധികൾ തുടങ്ങി സമൂഹത്തിന്റെ വിവിധ തുറയിൽപ്പെട്ടവർ രക്തം ദാനംചെയ്യും. കാസർകോട് ഗവ. ജനറൽ ആസ്പത്രിയിലെ ബ്ലഡ് ബാങ്കുമായി സഹകരിച്ചാണ് കൂട്ട രക്തദാന പരിപാടി സംഘടിപ്പിക്കുന്നത്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..