കളനാട് ഹൈദ്രോസ് ജുമാമസ്ജിദ് ഉദ്ഘാടനം


കളനാട് : പുതുക്കിപ്പണിത കളനാട് ഹൈദ്രോസ് ജുമാമസ്ജിദ് ഒക്ടോബർ രണ്ടിന് സയ്യിദുൽ ഉലമാ മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്യും. പൊതുസമ്മേളനം സയ്യദ് മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. ഒക്ടോബർ മൂന്നിന് നടക്കുന്ന സാംസ്കാരിക സമ്മേളനം തുറമുഖ മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്യും. പ്രവാചക ജന്മദിനത്തോട് അനുബന്ധിച്ച് ഒക്ടോബർ മൂന്ന്, നാല്, അഞ്ച് തീയതികളിൽ രാവിലെ മുതൽ കളനാട് ഇആനതുൽ ഇസ്‌ലാം മദ്രസ വിദ്യാർഥികളുടെ 'ഫിൽദ-2022' എന്ന പേരിൽ കലാ സാഹിത്യമത്സരങ്ങൾ നടക്കുമെന്നും ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. അബ്ദുൽ ഖാദർ കുന്നിൽ, അബ്ദുല്ല ഹാജി കോഴിത്തിടിൽ, ഹക്കീം ഹാജി കോഴിത്തിടിൽ, ശരീഫ് കളനാട്, കെ.പി.അബ്ബാസ്, നൗഷാദ് മിറാജ്, എ.കെ.സുലൈമാൻ എന്നിവർ പങ്കെടുത്തു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..