ഉടുമ്പുന്തലയിൽ കായലോരത്തെകണ്ടൽമരങ്ങൾ നശിപ്പിച്ചു


•  ഉടുമ്പുന്തലയിൽ കണ്ടൽമരങ്ങൾ നശിപ്പിച്ചനിലയിൽ

തൃക്കരിപ്പൂർ : കവ്വായി കായലോരത്ത് കണ്ടൽമരങ്ങൾ വ്യാപകമായി വെട്ടിനശിപ്പിച്ചു. ഉടുമ്പുന്തല ടെലിഫോൺ എക്സ്ചേഞ്ചിന് പടിഞ്ഞാറുഭാഗത്ത് പഴയ കടവിലാണ് വിവിധതരം കണ്ടൽമരങ്ങളും ചെടികളും വെട്ടിനശിപ്പിച്ചത്. കായലിനും റോഡിനുമിടയിൽ നൂറ് മീറ്ററോളം ഭാഗത്ത് കണ്ടലുകൾ യന്ത്രമുപയോഗിച്ച് മുറിച്ചിട്ട നിലയിലാണ്.

തൃക്കരിപ്പൂർ പഞ്ചായത്തിലെ പതിനാലാം വാർഡിൽപ്പെടുന്ന സ്ഥലമാണിത്. തഴച്ചുവളരുന്ന കണ്ടൽച്ചെടികൾ വെട്ടിനശിപ്പിച്ച സംഭവത്തിൽ പരിസ്ഥിതിപ്രവർത്തകർ പ്രതിഷേധിച്ചു.

കുറ്റക്കാർക്കെതിരേ കർശന നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി രംഗത്ത് വന്നിട്ടുണ്ട്. സംഭവമറിഞ്ഞ് ഭീമനടി സെക്‌ഷൻ ഫോറസ്റ്റർ കെ.സി. മോഹൻകുമാർ, ബീറ്റ് ഫോറസ്റ്റ് ഓഫീസർ കെ. വിശാഖ് എന്നിവർ സ്ഥലത്തെത്തി.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..