കാഞ്ഞങ്ങാട്ട് ബി.ജെ.പി. നേതാവിന്റെ വീടിനുനേരേ കല്ലേറ്


കാറും ജനൽച്ചില്ലും തകർന്നു

അക്രമം നടന്ന അരയിക്കടവ് ബാങ്കോട്ടെ വി.കെ. രഞ്ജിത്തിന്റെ വീട്ടിൽ ബി.ജെ.പി. ജില്ലാ പ്രസിഡന്റ് രവീശതന്ത്രി കുണ്ടാറിന്റെ നേതൃത്വത്തിലുള്ള സംഘം എത്തിയപ്പോൾ

കാഞ്ഞങ്ങാട് : ബി.ജെ.പി. നേതാവിന്റെ വീടിനു നേരെയുണ്ടായ കല്ലേറിൽ ജനൽച്ചില്ലുകളും കാറും തകർന്നു. ബി.ജെ.പി. കാഞ്ഞങ്ങാട് മുനിസിപ്പൽ കമ്മിറ്റി സെക്രട്ടറി അരയിക്കടവ് ബാങ്കോട്ടെ വി.കെ. രഞ്ജിത്തിന്റെ വീടിനുനേരെയാണ് വ്യാഴാഴ്ച പുലർച്ചെ രണ്ടുമണിയോടെ അക്രമം നടന്നത്.

ശബ്ദംകേട്ട് ഉണർന്ന വീട്ടുകാർ പുറത്തിറങ്ങിയതോടെ അക്രമികൾ രക്ഷപ്പെട്ടു. ഡിവൈ.എസ്.പി. പി. ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിലുള്ള പോലീസ്‌സംഘം സ്ഥലത്തെത്തി അന്വേഷണം നടത്തി.

സമീപത്തെ വീടുകളിലെ സി.സി.ടി.വി.കളും പരിശോധിച്ചു. ബി.ജെ.പി. ജില്ലാ പ്രസിഡന്റ് രവീശതന്ത്രി കുണ്ടാർ, ജനറൽ സെക്രട്ടറി എ. വേലായുധൻ, നേതാക്കളായ കാശിനാഥ്, എം. ബൽരാജ്, സുധാമ ഗോസാഡ, എൻ. മധു, മനുലാൽ മേലത്ത്, എം. പ്രശാന്ത്, എച്ച്.ആർ. ശ്രീധരൻ, സി.കെ. വത്സലൻ, വൈശാഖ് മാവുങ്കാൽ തുടങ്ങിയവർ വീട്ടിലെത്തി. രാഷ്ട്രീയവൈരാഗ്യമാണ് അക്രമത്തിന് പിന്നിലെന്ന് സംശയിക്കുന്നതായി നേതാക്കൾ പറഞ്ഞു. അക്രമത്തിൽ പ്രതിഷേധിച്ച് ബി.ജെ.പി. പ്രവർത്തകർ കാഞ്ഞങ്ങാട് നഗരത്തിൽ പ്രകടനം നടത്തി.

ബിജി ബാബു, ഉണ്ണികൃഷ്ണൻ നെല്ലിക്കാട്, ഗോപാലൻ കല്യാൺ റോഡ്, എ.കൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..