നാമവൈഭവം-22'പുരസ്കാര സമർപ്പണം രണ്ടിന്


കാഞ്ഞങ്ങാട് : കൊളവയൽ ആധ്യാത്മികസമിതി ഏർപ്പെടുത്തിയ 'നാമവൈഭവം-22' ലിഖിത ജപയജ്ഞ പുരസ്കാര വിതരണം ഞായറാഴ്ച നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

കൊടുങ്ങലൂർ കാട്ടാക്കുളം സ്വദേശി സീതാലക്ഷ്മിയാണ് പുരസ്കാരത്തിന് അർഹയായത്. 2,000 രൂപയും 1,000 രൂപയുടെ ഗ്രന്ഥങ്ങളും പ്രശസ്തിഫലകവും അടങ്ങിയതാണ് പുരസ്കാരം.

11.30-ന് കാഞ്ഞങ്ങാട് രാജരാജേശ്വരി സിദ്ധിഗണേശ ക്ഷേത്രഹാളിൽ നടക്കുന്ന പരിപാടിയിൽ സ്വാമി വിവിക്താനന്ദ സരസ്വതി (ചിന്മയമിഷൻ) പുരസ്കാര സമർപ്പണം നടത്തും. പരിപാടിക്ക് മുന്നോടിയായി രാവിലെ 10-ന് നാമാർച്ചനയും ആനന്ദാശ്രമം സ്വാമി മുക്താനന്ദയുടെ നാമജപ സന്ദേശവും ഉണ്ടാകും.

പ്രദേശത്തെ മികച്ച വ്യക്തിത്വങ്ങളെ ആദരിക്കുന്ന ആദരപർവം, നാലാമത് ഗോദാനസമർപ്പണം, അന്നപ്രസാദം, തിരുവാതിരകളി എന്നിവയും പരിപാടിയുടെ ഭാഗമായി നടക്കും. ഭാരവാഹികളായ സുകുമാരൻ പെരിയച്ചൂർ, പെരികമന ശ്രീധരൻ നമ്പൂതിരി, രാമകൃഷ്ണൻ കൊത്തിക്കാൽ, മൂത്തൽ നാരായണൻ, കെ.വി.ചന്ദ്രൻ, കെ.മഹേഷ് എന്നിവർ പങ്കെടുത്തു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..