പശുക്കുട്ടിയെ കടിച്ച് പരിക്കേൽപ്പിച്ചു; പുലിയെന്ന് സംശയം


പാണ്ടി : വ്യാഴാഴ്ച പുലർച്ചെ തൊഴുത്തിൽ കെട്ടിയ പശുക്കുട്ടിയെ അജ്ഞാതജീവി കടിച്ച് പരിക്കേൽപിച്ചു. പാണ്ടി കരിങ്കാലിമൂലയിലെ കണ്ണന്റെ പശുക്കുട്ടിക്കുനേരേയാണ് ആക്രമണമുണ്ടായത്. പശുക്കുട്ടിയെ കടിച്ചുവലിച്ച്‌ കുറച്ചുദൂരം കൊണ്ടുപോകുകയും ചെയ്തു. വീട്ടുകാർ ഉണർന്നതോടെ ഉപേക്ഷിച്ചുപോകുകയായിരുന്നു. പുലിയാണെന്ന് സംശയിക്കുന്നതായി നാട്ടുകാർ പറഞ്ഞു. സമീപപ്രദേശങ്ങളിൽ ഇതിനുമുൻപും നാട്ടുകാർ പുലിയെ കണ്ടിട്ടുണ്ട്. എന്നാൽ വനംവകുപ്പ് ഇത് സ്ഥിരീകരിച്ചിട്ടില്ല. ഒരുമാസം പ്രായമായ പശുക്കുട്ടിയുടെ കഴുത്തിനും വയറിനും ആഴത്തിൽ മുറിവേറ്റിട്ടുണ്ട്. പുലർച്ചെ രണ്ടോടെയാണ് സംഭവം. ഒരാഴ്ചയ്ക്കുള്ളിൽ സമീപപ്രദേശമായ ഏവന്തൂരിൽ രണ്ടുതവണ പുലിയെ കണ്ടതായി നാട്ടുകാർ പറയുന്നു. രണ്ടുമാസം മുൻപ് തീർഥക്കരയിലും തൊഴുത്തിൽ കെട്ടിയ പശുക്കിടാവിനെ പുലി ആക്രമിച്ചിരുന്നു. പലതവണ നാട്ടുകാരും പുലിയെ കണ്ടിരുന്നു. വനംവകുപ്പ് മുൻപ് സ്ഥാപിച്ച ക്യാമറയിലും പുലിയുടെ ദൃശ്യം പതിഞ്ഞിട്ടുണ്ട്. നാട്ടിലിറങ്ങി വളർത്തുമൃഗങ്ങളെ ആക്രമിക്കുന്നത്‌ പതിവായിട്ടും വനംവകുപ്പ് നടപടിയെടുക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..