മാണിയാട്ട് ക്ഷീരോത്പാദക സംഘത്തിന് അംഗീകാരം


മാണിയാട്ട് : ജില്ലയിൽ പ്രവർത്തിക്കുന്ന ആനന്ദ് മാതൃക ക്ഷീരോത്പാദക സഹകരണ സംഘങ്ങളിൽനിന്ന്‌ 2021-2022 വർഷത്തെ ഏറ്റവും മികച്ച രീതിയിൽ പ്രവർത്തിക്കുന്ന സംഘത്തിനുള്ള അവാർഡ് മാണിയാട്ട് ക്ഷീരോത്പാദക സഹകരണ സംഘത്തിന് ലഭിച്ചു.

2004-ൽ പ്രവർത്തനമാരംഭിച്ച സംഘത്തിൽ ഇപ്പോൾ പ്രതിദിനം 600 ലിറ്റർ പാൽ സംഭരിക്കുന്നുണ്ട്. നീലേശ്വരം ബ്ലോക്കിലെ ആദ്യത്തെ ഐ.എസ്.ഒ. സർട്ടിഫൈഡ് സംഘമായ മാണിയാട്ട് സംഘത്തിന് 2020-21 സാമ്പത്തിക വർഷത്തിലെ ജില്ലയിലെ ഏറ്റവും മികച്ച പാൽ ശീതീകരണശാലയ്ക്കുള്ള അവാർഡും ലഭിച്ചിരുന്നു. കോഴിക്കോട്ട് നടന്ന മലബാർ മേഖലാ യൂണിയൻ വാർഷിക ജനറൽബോഡി യോഗത്തിൽ സംഘം ഭാരവാഹികൾ അവാർഡ് ഏറ്റുവാങ്ങി. കെ. ഗോപിയാണ് സംഘം പ്രസിഡൻറ്, പി. സുമ സെക്രട്ടറിയും.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..