മാരിയമ്മ ക്ഷേത്രത്തില്‍നിന്ന് ജില്ലാ ആശുപത്രിയിലേക്ക് ഉച്ചഭക്ഷണം


• ഹൊസ്ദുർഗ് മാരിയമ്മക്ഷേത്ര ആഘോഷക്കമ്മിറ്റി പ്രവർത്തകർ സേവാസമിതിയുമായി ചേർന്ന് ജില്ലാ ആസ്പത്രിയിലെ രോഗികളുടെ കൂട്ടിരിപ്പുകാർക്ക് ഭക്ഷണം നൽകുന്നു

കാഞ്ഞങ്ങാട് : നവരാത്രിക്കാലത്ത് ജില്ലാ ആസ്പത്രിയിൽ ഉച്ചഭക്ഷണമെത്തിച്ച് ഹൊസ്ദുർഗ് മാരിയമ്മ ക്ഷേത്രക്കമ്മിറ്റി. പ്രതിദിനം പതിനായിരത്തോളം പേർക്ക് ക്ഷേത്രാങ്കണത്തിൽ അന്നദാനം നടത്തുമ്പോൾ, രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണമെത്തിക്കാൻ ആഘോഷക്കമ്മിറ്റി തീരുമാനിക്കുകയായിരുന്നു.

ജില്ലാ ആസ്പത്രിയിൽ സേവാഭാരതി നിത്യവും ഭക്ഷണവിതരണം നടത്തുന്നുണ്ട്. സേവാഭാരതിയുമായി ചേർന്നാണ് ജില്ലാ ആസ്പത്രിയിൽ അന്നദാനം നടത്തുന്നതെന്ന് ക്ഷേത്രാഘോഷ കമ്മിറ്റി ചെയർമാൻ നിതിൻ നാഗരാജും സെക്രട്ടറി പി.ഗംഗാധരനും സേവാസമിതി ഭാരവാഹികളും പറഞ്ഞു.

കാഞ്ഞങ്ങാട്ടെ വൃദ്ധസദനങ്ങളിലും ഭക്ഷണമെത്തിക്കാൻ ആലോചിക്കുന്നുണ്ടെന്നും ഇവർ അറിയിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..