വാർത്ത കേട്ട് വിറച്ച് ബെദിര


Caption

:ചന്ദ്രഗിരിപ്പുഴയോട് ചേർന്നുനിൽക്കുന്ന ചാലക്കുന്ന്, പെരുമ്പള, ചാല എന്നിവിടങ്ങളിൽനിന്നുള്ള കുഞ്ഞുങ്ങളുമായി പോയ ബസാണ് മറിഞ്ഞത്. അപകടവാർത്തയറിഞ്ഞ് നാടൊന്നായി കാസർകോട് നഗരത്തിലെ ആസ്പത്രിയിലേക്ക് കുതിക്കുകയായിരുന്നു. വിദ്യാർഥികൾക്കൊപ്പം ആസ്പത്രിയിലെത്തിയ അധ്യാപകർ രക്ഷിതാക്കളെ വിവരമറിയിച്ചു. അതനുസരിച്ച് രക്ഷിതാക്കൾ ആസ്പത്രിയിലേക്ക് കുതിച്ചെത്തുകയായിരുന്നു. ഗൾഫിൽ ഉൾപ്പെടെയുള്ള രക്ഷിതാക്കൾ കുഞ്ഞുങ്ങളെ വീഡിയോ കോളിൽ വിളിച്ച് സാന്ത്വനിപ്പിക്കുന്നതും കാണാമായിരുന്നു.

നഗരസഭാ ചെയർമാൻ വി.എം.മുനീർ, കൗൺസിലർ മമ്മു ചാല തുടങ്ങിയവർ രക്ഷിതാക്കളെയും കുട്ടികളെയും സാന്ത്വനിപ്പിക്കാൻ ആസ്പത്രിയിൽ എത്തി. തലനാരിഴയ്ക്ക് വലിയ ദുരന്തത്തിൽനിന്ന് രക്ഷപ്പെട്ട കാഴ്ചയായിരുന്നു അപകടസ്ഥലത്തും ആസ്പത്രിയിലും കാണാനായത്. വിദ്യാഭ്യാസവകുപ്പ് അധികൃതർ ആസ്പത്രി സന്ദർശിച്ച് അധ്യാപികമാരിൽനിന്ന് വിവരങ്ങൾ ചോദിച്ചറിഞ്ഞു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..