30,000 തൈകൾ ഒരുങ്ങുന്നു : ജില്ലയിൽ ഔഷധസസ്യ കൃഷിക്ക് പദ്ധതി


ദേശീയ ഔഷധസസ്യ ബോർഡ് പുലരി അരവത്തുമായി ചേർന്ന് നടത്തിയ പരിശീലനപരിപാടി പള്ളിക്കര ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ്‌ എം.കുമാരൻ ഉദ്ഘാടനംചെയ്യുന്നു

പൊയിനാച്ചി : ദേശീയ ഔഷധസസ്യ ബോർഡിന്റെ നേതൃത്വത്തിൽ ജില്ലയിൽ ഔഷധസസ്യ കൃഷി വ്യാപിപ്പിക്കും. ഇതിനായി ദേശീയ ഔഷധസസ്യ ബോർഡ് (എൻ.എം.പി.ബി.) പുലരി അരവത്തുമായി ചേർന്ന് പരിശീലനപരിപാടി നടത്തി.

എൻ.എം.പി.ബി.യുടെ ദക്ഷിണേന്ത്യയിലെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്ന പീച്ചിയിലെ കേരള വനഗവേഷണ കേന്ദ്രത്തിന്റെ നേതൃത്വത്തിലാണ് പരിശീലനം ഒരുക്കിയത്.

ആദ്യഘട്ടമായി അൻപതോളം വനിതകൾക്ക് ഔഷധസസ്യ കൃഷി രീതികൾ പരിചയപ്പെടുത്തി. പള്ളിക്കര ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറ്‌ എം.കുമാരൻ പരിശീലനപരിപാടി ഉദ്ഘാടനംചെയ്തു.

ജൈവ വൈവിധ്യ ബോർഡ് മുൻ മെമ്പർ സെക്രട്ടറിയും സ്പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പി.യുമായ ഡോ. വി.ബാലകൃഷ്ണൻ മുഖ്യാതിഥിയായി. പുലരി പ്രസിഡന്റ് വി.പ്രണബ് കുമാർ അധ്യക്ഷനായിരുന്നു. പുലരി സെക്രട്ടറി ജയപ്രകാശ് അരവത്ത്, സുപ്രിയ ദിനേശൻ എന്നിവർ സംസാരിച്ചു.

ദേശീയ ഔഷധസസ്യ ബോർഡിന്റെ സഹ ഉപദേശകൻ ഡോ. പദ്‌മകുമാർ മുഖ്യപ്രഭാഷണം നടത്തി. കേരള വനഗവേഷണ കേന്ദ്രത്തിലെ പ്രിൻസിപ്പൽ സയിൻറിസ്റ്റ് ഡോ. എൻ.സുജനപാൽ വിവിധ ഔഷധസസ്യങ്ങളെയും പരിചരണരീതികളെയും പരിചയപ്പെടുത്തി.

ജില്ലയിലെ പ്രവർത്തനങ്ങൾ പുലരി അരവത്ത് ഏകോപിപ്പിക്കും. ആദ്യഘട്ടമായി ആടലോടകം, പനിക്കൂർക്ക, കൂവളം, അശോകം, കൃഷ്ണ തുളസി, ഇഞ്ചി എന്നിവയുടെ മുപ്പതിനായിരത്തിലധികം തൈകൾ വിതരണം ചെയ്യും.

അരവത്ത് പൂബാണംകുഴി ക്ഷേത്രത്തിൽ പുലരി അരവത്ത് കൂട്ടായ്മ നട്ടുപരിപാലിക്കുന്ന 200 അശോക മരങ്ങളുടെ അശോകവനത്തിന് ആടലോടകത്തിൻ്റെ ജൈവവേലിയുടെ നിർമാണം ഇതിനകം പൂർത്തിയായിട്ടുണ്ട്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..