ആരാധനക്കാലം


നവരാത്രി ചിന്തകൾ

പ്രപഞ്ചാധീശ്വരിയാണ് ദുർഗ. 64 ഭിന്നരൂപങ്ങളിൽ ദുർഗാദേവി പൂജിക്കപ്പെടുന്നു. കന്യ, പാർവതി, കാമാക്ഷി... തുടങ്ങി സപ്തമാതാക്കളും സപ്തകന്യകമാരും ഇവരിൽപ്പെടുന്നുണ്ട്. ശരത്കാലം, വസന്തകാലം എന്നിവ നവരാത്രി ആരാധനക്കാലമാണ്. ഭാരതീയരുടെ മുഴുവൻ ഗുരുസ്ഥാനീയനായ വേദവ്യാസവിധിതന്നെയാണ് നവരാത്രി ആരാധനയും. തൂണുകളും ധ്വജവുമുള്ള മണ്ഡപത്തിലാണ് നവരാത്രി ആരാധന നടത്തേണ്ടതത്രേ. വാസ്തവത്തിൽ നവരാത്രി മണ്ഡപം എല്ലാ നാട്ടിലും ദേവി ആരാധനയ്ക്ക് കല്പിച്ചിരിക്കുന്നു. തിരുവനന്തപുരം നവരാത്രി മണ്ഡപം പ്രത്യേകം തയ്യാറാക്കപ്പെട്ടതാണ്. അവിടെ ദേവീപൂജയും സംഗീതാരാധനയുമാണ് പ്രധാനം. കറുത്തപക്ഷത്തിൽ പൂജാസാമഗ്രികൾ തയ്യാറാക്കപ്പെടുകയും ഹവിസ്സുമാത്രം ഭക്ഷിക്കുകയും നവരാത്രിമണ്ഡപം നിർമിച്ച് ഉപാസിക്കുകയും ചെയ്യുന്നു.

ലളിതാസഹസ്രനാമത്തിലും മറ്റും കല്പിക്കപ്പെട്ടിട്ടുള്ള ദേവീനാമങ്ങളുടെ രൂപം ചിന്തിക്കാൻപോലും കഴിയാത്തതാണ്.

‘കരാംഗുലിനവോത്പന്ന

നാരായണദശാകൃതി...’

ഭാവനപോലും ചെയ്യാനാകുമോ?

‘സുധാസിന്ധോർമധ്യേ

സുരവിടപിവാടീ പരിവൃതേ

മണിദ്വീപേ നീപോപവനവതി

ചിന്താമണിഗൃഹേ

ശിവകാരേ മഞ്ചേ

പരമശിവ പര്യങ്കനിലയാം

ഭജന്തിത്വാം ധന്യഃ

കതിചന ചിദാനന്ദലഹരീം’

എന്ന സൗന്ദര്യലഹരി ശ്ലോകവും ചിന്തകൾക്കപ്പുറം തന്നെയാണ്.

‘കൗമാരീ രിപുദർപ്പനാശകരീം

കാശീപുരാധീശ്വരീ...’

എന്ന് കല്പനയിൽ കുമാരീപൂജയും നവരാത്രിയിൽ പ്രധാനമാണ്. ദേവിയുടെ വേറൊരു ഭാവം ചണ്ഡികയാണ്. നവരാത്രി ഉപാസനയിൽ ചണ്ഡികയും പെടുന്നുണ്ട്. സരസ്വതി, ദുർഗ, ചണ്ഡിക, കാളി, ലക്ഷ്മി എന്നീ ദേവീഭാവങ്ങളെല്ലാം നവരാത്രികളിൽ ഉൾപ്പെടുത്തിയിരിക്കുന്നു. അതിനാൽ സമ്പൂർണമായും ദേവീഭാവങ്ങളുടെ ആരാധനക്കാലം തന്നെയാണ് നവരാത്രി. ചണ്ഡികാദേവിക്ക് ഇരുപതു കൈകളുണ്ട്. അസ്ത്രശസ്ത്രാദി ആയുധങ്ങളും മൂന്നുതൃക്കണ്ണുകളും നവദുർഗ എന്ന കല്പനയും കാണുന്നുണ്ട്. ഗൗരീദേവിയെ (പാർവതി) സൗഭാഗ്യഗൗരീ എന്നു വിളിക്കുന്നതിനാൽ ദേവീപൂജ തുടങ്ങുമ്പോൾ ഭാഗ്യം വർധിക്കുന്നു. രൂപഭാവങ്ങൾ എല്ലാം ഉൾക്കൊള്ളാൻ കഴിയാത്തവർക്ക്, ശ്രീചക്രാധി നിവാസിനിയായി, ബിന്ദുവായും അർച്ചനയ്ക്ക് വിധിയുമുണ്ട്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..