ആറുവയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ മാതാവിന്റെ രണ്ടാംഭർത്താവിന് 24 വർഷം തടവ്


കാസർകോട് : ആറുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ കുട്ടിയുടെ മാതാവിന്റെ രണ്ടാംഭർത്താവിനെ 24 വർഷം തടവിനും രണ്ടുലക്ഷം പിഴയടയ്ക്കാനും ശിക്ഷിച്ചു.

മഞ്ചേശ്വരം പോലീസ് സ്റ്റേഷൻ പരിധിയിലെ 48-കാരനെയാണ് കാസർകോട് അഡീഷണൽ സെഷൻസ് കോടതി (ഒന്ന്) ജഡ്ജി എ.മനോജ് വിവിധ പോക്സോ വകുപ്പുകൾ പ്രകാരം ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ രണ്ടുവർഷം അധികതടവ് അനുഭവിക്കണം. 2016 ഏപ്രിലിലാണ് കേസിനാസ്പദമായ സംഭവം.

മഞ്ചേശ്വരം പോലീസ് രജിസ്റ്റർചെയ്ത കേസിൽ പ്രതിയെ അറസ്റ്റുചെയ്ത് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത് അന്നത്തെ കുമ്പള ഇൻസ്പെക്ടറായിരുന്ന വി.വി.മനോജാണ്. പ്രോസിക്യൂഷനുവേണ്ടി പ്രകാശ് അമ്മണ്ണായ ഹാജരായി.

ബന്ധുവായ മറ്റൊരു കുട്ടിയെ പീഡിപ്പിച്ച കേസിലും ഇയാൾ പ്രതിയാണ്. ഇതിലെ വിചാരണ കാസർകോട് അഡീഷണൽ സെഷൻസ് കോടതിയിൽ (ഒന്ന്) നടക്കുകയാണ്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..