ഓൺലൈൻ സർവേ നാളെ തുടങ്ങും


കാസർകോട് : കേന്ദ്രാവിഷ്കൃത സാക്ഷരതാപദ്ധതിയായ നവ ഇന്ത്യ സാക്ഷരതാപദ്ധതിയുടെ ഓൺലൈൻ സർവേ ജില്ലയിലെ മുഴുവൻ തദ്ദേശ സ്ഥാപനങ്ങളിലും ജനപ്രതിനിധികളുടെ നേതൃത്വത്തിൽ ഞായറാഴ്ച തുടങ്ങും. രാവിലെ 11-ന് ചെങ്കള പഞ്ചായത്തിലെ പത്തൊമ്പതാം വാർഡായ റഹ്‌മത്ത് നഗറിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ ജില്ലാതല ഉദ്ഘാടനം നിർവഹിക്കും. ചെങ്കള പഞ്ചായത്ത് പ്രസിഡന്റ് ഖാദർ ബദരിയ അധ്യക്ഷനാവും. സംസ്ഥാനത്ത് ആദ്യമായിട്ടാണ് സാക്ഷരത സർവേ ഓൺലൈനായി നടത്തുന്നത്. ജില്ലയിൽ 9000 പേരെ സാക്ഷരരാക്കാനാണ് തീരുമാനം. തദ്ദേശസ്ഥാപനങ്ങളിൽ അധ്യക്ഷൻമാർ ഉദ്ഘാടനംചെയ്യും.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..