ഒരുവർഷം ഒരുലക്ഷം സംരംഭങ്ങൾ : ഉദുമ മണ്ഡലത്തിൽ 387 യൂണിറ്റുകൾ തുടങ്ങി


ഒരുവർഷം ഒരുലക്ഷം സംരംഭങ്ങൾ പദ്ധതിയുടെ ഉദുമ നിയോജക മണ്ഡലം അവലോകന യോഗവും നിക്ഷേപക സംഗമവും സി.എച്ച്.കുഞ്ഞമ്പു എം.എൽ.എ. ചട്ടഞ്ചാലിൽ ഉദ്ഘാടനംചെയ്യുന്നു

പൊയിനാച്ചി : ഒരുലക്ഷം സംരംഭങ്ങൾ പദ്ധതിയിൽ ഉദുമ നിയോജക മണ്ഡലത്തിൽ ഇതുവരെ 387 യൂണിറ്റുകൾ തുടങ്ങി. 87 നിർമാണ സംരംഭങ്ങളും 102 സേവന സംരംഭങ്ങളും 199 കച്ചവട സംരംഭങ്ങളുമാണിവ. പ്രഖ്യാപിത ലക്ഷ്യത്തിന്റെ 32.2 ശതമാനമാണിത്. ഇതിലൂടെ 19.47 കോടിരൂപയുടെ നിക്ഷേപവും 810 പേർക്ക് പുതിയ തൊഴിലും ലഭിച്ചുവെന്നാണ് കണക്ക്.

1199 സംരംഭങ്ങളാണ് പദ്ധതിയിൽ മണ്ഡലത്തിൽ പ്രതീക്ഷിക്കുന്നത്. കാസർകോട് നഗരത്തോടും ദേശീയ-സംസ്ഥാന പാതകളോടും ബന്ധപ്പെട്ടുകിടക്കുന്ന ചെമ്മനാട് പഞ്ചായത്തിലാണ് മണ്ഡലത്തിൽ ഏറ്റവുമധികം സംരംഭങ്ങൾ തുടങ്ങിയത് -104 എണ്ണം.

ഒരുവർഷം ഒരുലക്ഷം സംരംഭങ്ങൾ പദ്ധതിയുടെ ഉദുമ നിയോജക മണ്ഡലം അവലോകനയോഗവും നിക്ഷേപക സംഗമവും സി.എച്ച്.കുഞ്ഞമ്പു എം.എൽ.എ. ഉദ്ഘാടനംചെയ്തു. ജില്ലാ വ്യവസായകേന്ദ്രം ജനറൽ മാനേജർ കെ.സജിത്കുമാർ അധ്യക്ഷനായി. ജില്ലാ വ്യവസായ കേന്ദ്രം മാനേജർ ആർ.രേഖ, കാഞ്ഞങ്ങാട് ബ്ലോക്ക് വ്യവസായ വികസന ഓഫീസർ അശോക്, വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രസിഡന്റുമാർ, പഞ്ചായത്ത് പ്രതിനിധികൾ, ജില്ലാ ലീഡ് ബാങ്ക് മാനേജർ എന്നിവർ പങ്കെടുത്തു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..