കാഞ്ഞങ്ങാട് യത്തീംഖാനയിലേക്ക് മാരിയമ്മ ക്ഷേത്രത്തിൽനിന്ന്‌ അരിയും സാധനങ്ങളുമെത്തിച്ചു


ഹൊസ്ദുർഗ് മാരിയമ്മ ക്ഷേത്രത്തിൽനിന്ന്‌ എത്തിച്ച അരി കാഞ്ഞങ്ങാട് മുസ്‌ലിം യത്തീംഖാന ഭാരവാഹികൾ ഏറ്റുവാങ്ങുന്നു

കാഞ്ഞങ്ങാട് : ഹിന്ദു-മുസ്‌ലിം മതവിശ്വാസികളുടെ സൗഹൃദത്തിന്റെ സ്നേഹകാഴ്ചയ്ക്ക്‌ വെള്ളിയാഴ്ച കാഞ്ഞങ്ങാട് സാക്ഷിയായി. നവരാത്രികാലത്ത് ഓരോ ദിവസവും പതിനായിരത്തിലേറെ ആളുകൾക്ക് ഭക്ഷണം നൽകുന്ന ഹൊസ്ദുർഗ് മാരിയമ്മ ക്ഷേത്രത്തിൽനിന്ന്‌ അരിയും സാധനങ്ങളുമെത്തി, കാഞ്ഞങ്ങാട് മുസ്‌ലിം യത്തീംഖാനയിലേക്ക്.

ആഘോഷ കമ്മിറ്റി പ്രസിഡന്റ് നിതിൻ നാഗരജിന്റെ നേതൃത്വത്തിലായിരുന്നു ഇതെത്തിച്ചത്. കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് പ്രസിഡന്റും യത്തീംഖാന നിർവാഹക സമിതി അംഗവുമായ സി.കുഞ്ഞാമദ് ഹാജി പാലക്കി ഏറ്റുവാങ്ങി.

വൈസ് പ്രസിഡന്റ് പി.കെ.അബ്ദുള്ളക്കുഞ്ഞി, ട്രഷറർ വൺ ഫോർ അബ്ദുൾ റഹിമാൻ, സെക്രട്ടറി എ.പി.ഉമ്മർ, വൈസ് പ്രസിഡന്റ് കുഞ്ഞാമദ് ബെസ്റ്റോ തുടങ്ങിയവർ സംബന്ധിച്ചു.

നിതിൻ നാഗരാജിനൊപ്പം മാരിയമ്മ ക്ഷേത്ര ആഘോഷക്കമ്മിറ്റി സെക്രട്ടറി പി.ഗംഗാധരൻ, സേവാസമിതി പ്രസിഡന്റ് രാജേഷ് പ്രസാദ്, ഭക്ഷണക്കമ്മിറ്റി ചെയർമാൻ എച്ച്.എൻ.രാജേഷ് എന്നിവരും യത്തീംഖാനയിലെത്തിയിരുന്നു.

ക്ഷേത്രം ചെയർമാൻ ബി.മുകുന്ദ് പ്രഭുവും എക്സിക്യൂട്ടീവ് ഓഫീസർ എം.ടി.രാമനാഥ പ്രഭുവും ഇവർക്ക്‌ പിന്തുണ നൽകി. തുടർന്ന് ജില്ലാ ആസ്പത്രിയിലെ രോഗികൾക്ക്‌ സേവാഭാരതി വഴി ഭക്ഷണമെത്തിച്ചു.

ഏച്ചിക്കാനം വൃദ്ധസദനം, ബാലസദനം എന്നിവിടങ്ങളിലേക്കും ഭക്ഷണ സാധനങ്ങളെത്തിച്ചു.

മാരിയമ്മ ക്ഷേത്രത്തിൽ ഇന്ന്

:രാവിലെ 11-ന് സമൂഹ ലളിതാസഹസ്രനാമ പാരായണം, 12-ന് അന്നദാനം, നാലുമണിക്ക് സാക്സോഫോൺ കച്ചേരി, 5.30-ന് കുട്ടിത്തിരുവാതിര, ആറുമണിക്ക് നൃത്തനൃത്യങ്ങൾ, 6.40-ന് ഭക്തിഗാനമേള, എട്ടുമണിക്ക് 'ശാംഭവി വിജയം' യക്ഷഗാനം

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..