കർഷകസംഘം ജില്ലാസമ്മേളനം: പതാക, കൊടിമരജാഥകൾ ഇന്ന്‌


പാലക്കുന്ന് : കർഷകസംഘം ജില്ലാസമ്മേളനത്തിന്‍റെ പതാക, കൊടിമരജാഥകൾ ശനിയാഴ്ച വിവിധ കേന്ദ്രങ്ങളിൽ നിന്നാരംഭിക്കും. രണ്ടുദിവസം നീളുന്ന സമ്മേളനം പാലക്കുന്നിൽ ഞായറാഴ്ചയാണ് തുടങ്ങുന്നത്. പതാകജാഥ പൈവളിഗെ രക്തസാക്ഷിമണ്ഡപത്തിൽ രാവിലെ 10-ന്‌ സംസ്ഥാന ജോ. സെക്രട്ടറി സി.എച്ച്‌.കുഞ്ഞമ്പു എം.എൽ.എ. ഉദ്‌ഘാടനം ചെയ്യും.

കൊടിമരജാഥ ഉദുമ മുല്ലച്ചേരി മൊട്ടമ്മലിലെ എം.കുഞ്ഞമ്പു നായർ സ്മൃതിമണ്ഡപത്തിൽ നിന്നാരംഭിക്കും. വൈകിട്ട് മൂന്നിന്‌ ജില്ലാ പ്രസിഡന്റ്‌ കെ.കുഞ്ഞിരാമൻ ഉദ്‌ഘാടനം ചെയ്യും. പതാകജാഥ കയ്യൂർ രക്തസാക്ഷി മണ്ഡപത്തിൽനിന്ന്‌ ആരംഭിക്കും.

ജില്ലാ ട്രഷറർ പി.ആർ.ചാക്കോ നയിക്കുന്ന ജാഥയുടെ ഉദ്‌ഘാടനം രാവിലെ 11-ന്‌ സംസ്ഥാന കമ്മിറ്റിയംഗം എം.വി.കോമൻ നമ്പ്യാർ നിർവഹിക്കും. കൊടിമരജാഥ ചെർക്കാപ്പാറ എം.കുഞ്ഞിരാമൻ നഗറിൽനിന്നാരംഭിക്കും. വൈകിട്ട് മൂന്നിന്‌ ജില്ലാ സെക്രട്ടറി പി.ജനാർദനൻ ഉദ്‌ഘാടനം ചെയ്യും. ഞായറാഴ്ച രാവിലെ 10-ന്‌ സംസ്ഥാന സെക്രട്ടറി വത്സൻ പാനോളി പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..