ജില്ലയിൽ കഞ്ചാവെത്തിക്കുന്ന പ്രധാനിയെ ബെംഗളൂരുവിൽ പിടികൂടി


ഉദുമ : വില്പനയ്ക്കായി ജില്ലയിൽ കഞ്ചാവ് എത്തിക്കുന്നതിലെ പ്രധാനിയെ ബേക്കൽ പോലീസ് ബെംഗളൂരുവിൽനിന്ന് പിടികൂടി. പള്ളിക്കര ചെർക്കാപ്പാറ രാരപ്പനടുക്കം ഹൗസിലെ എ.ജി.അസ്ഹറുദ്ദീനെ (അസ്രു-24) ആണ് അറസ്റ്റുചെയ്തത്. കഴിഞ്ഞ ഓഗസ്റ്റ് ഏഴിന് ഇയാളുടെ വീട്ടിൽ വില്പനയ്ക്കായി സൂക്ഷിച്ചിരുന്ന രണ്ടുകിലോ കഞ്ചാവ് പോലീസ് പിടികൂടിയിരുന്നു. ഈ കേസിൽ ഒന്നാംപ്രതിയായ ഇയാൾ അന്നുമുതൽ ഒളിവിലായിരുന്നു. രണ്ടാം പ്രതി നാസറിനെ അന്ന് അറസ്റ്റ് ചെയ്തിരുന്നു.

തുടർന്ന് നടന്ന അന്വേഷണത്തിലാണ് മറത്തിച്ച് വില്പന നടത്തുന്നതിൽ പ്രധാനിയാണ് അസ്ഹറുദ്ദീൻ എന്ന് തിരിച്ചറിഞ്ഞത്. ബേക്കൽ ഡിവൈ.എസ്.പി. സി.കെ.സുനിൽകുമാറിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഇൻസ്പെക്ടർ യു.പി.വിപിന്‍റെ മേൽനോട്ടത്തിലുള്ള പോലീസ് സംഘമാണ് അന്വേഷിച്ചത്.

ബേക്കൽ എസ്.ഐ. എം.രജനീഷ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സന്തോഷ്‌ കെ.ഡോൺ, സനീഷ് കുമാർ എന്നിവരാണ് പ്രതിയെ ബെംഗളൂരുവിലെ മടിവാളയിൽനിന്ന് പിടികൂടിയത്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..