തീരദേശ പരിപാലന നിയമം സമരപ്രഖ്യാപന കൺവെൻഷൻ പ്രതിഷേധക്കടലായി


• തീരദേശ പരിപാലന നിയമത്തിൽ വലിയപറമ്പിന് ഇളവ് നൽകണമെന്നാവശ്യപ്പെട്ട്‌ നടന്ന പ്രതിഷേധ കൺവെൻഷനിൽ എത്തിയ നാട്ടുകാർ

വലിയപറമ്പ് : തീരദേശ പരിപാലന നിയമത്തിന്റെ ദുരിതത്തിൽനിന്ന് മോചനമാവശ്യപ്പെട്ട് വലിയപറമ്പ്‌ ജനതയുടെ ഒത്തുചേരൽ പ്രതിഷേധക്കടലായി. വലിയപറമ്പ് കടലോരത്ത് നടന്ന സമരപ്രഖ്യാപന കൺവെൻഷനിൽ തീരദേശ ജനത ഒത്തുചേർന്നു. കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം വലിയപറമ്പ് പഞ്ചായത്തിന് ഇളവ് നൽകണമെന്ന ആവശ്യമുന്നയിച്ച് സമരവുമായി മുന്നോട്ടുപോകുന്നതിന്റെ ഭാഗമായാണ് കൺവെൻഷൻ നടന്നത്.

തീരദേശ ജനതയുടെ അവകാശത്തിനായി പാർലമെൻറിലും പുറത്തും ജനപ്രതിനിധിയെന്നനിലയിൽ ഒപ്പമുണ്ടാകുമെന്ന് കൺവെൻഷൻ ഉദ്ഘാടനംചെയ്ത രാജ്മോഹൻ ഉണ്ണിത്താൻ എം.പി. പറഞ്ഞു. എം.രാജഗോപാലൻ എം.എൽ.എ. അധ്യക്ഷനായി. കൺവീനർ എം.ടി.അബ്ദുൾ ജബ്ബാർ സമരപ്രഖ്യാപന വിശദീകരണം നടത്തി.

സമരസമിതി ചെയർമാൻ വി.വി.സജീവൻ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി ചെയർമാൻ കെ.അനിൽകുമാർ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ശ്യാമള, ഖാദർ പാണ്ട്യാല, കെ.മനോഹരൻ, ഇ.കെ.മല്ലിക, എം.അബ്ദുൾ സലാം, ഇ.കുഞ്ഞിരാമൻ, കെ.അശോകൻ, എം.അസിനാർ, ഉസ്മാൻ പാണ്ട്യാല, എം.ഭാസ്കരൻ, കരീം ചന്തേര, എൻ.പദ്മനാഭൻ എന്നിവർ സംസാരിച്ചു. അടുത്തമാസം തീരദേശ ഹർത്താൽ, മനുഷ്യച്ചങ്ങല എന്നിവ നടത്താൻ തീരുമാനിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..