നവരാത്രി ആഘോഷം


രാജപുരം : ഉദയപുരം ദുർഗ ഭഗവതിക്ഷേത്രത്തിൽ നവരാത്രി ആഘോഷങ്ങൾ ദുർഗാഷ്ടമി നാളായ തിങ്കളാഴ്ച തുടങ്ങും. വൈകുന്നേരം 6.45-ന് ഗ്രന്ഥം പൂജയ്ക്ക് വെക്കൽ. മഹാനവമി ദിനമായ ചൊവ്വാഴ്ച രാവിലെ 6.30-മുതൽ വാഹനപൂജ. ഉച്ചയ്ക്ക് 12.30-ന് മഹാപുജ. തുടർന്ന് പ്രസാദവിതരണം, അന്നദാനം. വൈകുന്നേരം 6.30-ന് ദീപാരാധന. വിജയദശമി ദിനത്തിൽ രാവിലെ ഏഴ് മുതൽ വിദ്യാരംഭം. 8.30-ന് ഗ്രന്ഥപൂജ, 12.30-ന് മഹാപൂജ, തുടർന്ന് അന്നദാനം. വൈകുന്നേരം 6.30-ന് ദീപാരാധന.

പെരിയ : ശ്യാമള മണ്ഡപം ദുർഗ പരമേശ്വരി ക്ഷേത്രത്തിലെ നവരാത്രി ആഘോത്തിന് തുടക്കമായി. മൂന്നിന് വൈകീട്ട് ഗ്രന്ഥം പൂജയ്ക്ക് വെക്കും.

നാലിന് രാവിലെമുതൽ ആയുധപൂജ, വാഹനപൂജ, ഗ്രന്ഥപൂജ. ഉച്ചയ്ക്ക് അന്നദാനം. അഞ്ചിന് രാവിലെ വിദ്യാരംഭം, ഭജന. ഉച്ചയ്ക്ക് അന്നദാനം. വൈകീട്ട് കുട്ടികളുടെ നൃത്തസന്ധ്യ അരങ്ങേറും.

പ്രീപ്രൈമറി അധ്യാപികയുടെ ഒഴിവ്

പിലിക്കോട് : ഗവ. യു.പി. സ്കൂൾ പിലിക്കോട് ദിവസവേതനാടിസ്ഥാനത്തിൽ പ്രീ പ്രൈമറി അധ്യാപികയെ നിയമിക്കും. അഭിമുഖം മൂന്നിന് രാവിലെ 10ന് സ്കൂൾ ഓഫീസിൽ നടക്കും.

ലഹരിക്കെതിരേ കൂട്ടയോട്ടം നാളെ

പെരിയ : സംസ്ഥാന യുവജനക്ഷേമ ബോർഡ് ജില്ലാ യുവജന കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ഞായറാഴ്ച ലഹരിക്കെതിരേ കൂട്ടയോട്ടം നടത്തും. സി.എച്ച്.കുഞ്ഞമ്പു എം.എൽ.എ. ഫ്ളാഗ് ഓഫ് ചെയ്യും. പെരിയ കേന്ദ്ര സർവകലാശാല പരിസരത്തുനിന്നാണ് തുടങ്ങുക.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..