നെഞ്ചുപിളർന്ന് ചീറ്റക്കാൽക്കുന്ന്


Caption

നീലേശ്വരം : പള്ളിക്കര ദേശീയപാതയിലൂടെ കടന്നുപോകുന്നവർക്ക് നെഞ്ചുപിളർക്കുന്ന കാഴ്ചയാണ് ചീറ്റക്കാൽക്കുന്നിന്റെ ഇന്നത്തെ അവസ്ഥ. പള്ളിക്കര മേൽപ്പാലത്തിനായി നെടുകെ പിളർന്നിരിക്കുകയാണ് വൈവിധ്യങ്ങളുടെ കലവറയായിരുന്ന കുന്നിനെ.

യന്ത്രക്കൈ ഉപയോഗിച്ച് കുന്നിനെ മാന്തിത്തുടങ്ങിയപ്പോൾമുതൽ മണ്ണെടുപ്പിലെ അശാസ്ത്രീയത പ്രദേശവാസികളും പരിസ്ഥിതിപ്രവർത്തകരും ചൂണ്ടിക്കാണിച്ചതാണ്.

പ്രതിഷേധത്തിൽനിന്ന് രക്ഷനേടാൻ ശാസ്ത്രീയമായി മാത്രമേ മണ്ണെടുക്കൂവെന്ന് പറഞ്ഞ അധികൃതരുടെ വാക്ക് പാഴായി എന്നതിന് അവശേഷിച്ച ചീറ്റക്കാൽക്കുന്നുതന്നെ സാക്ഷി.

ജീവനായിരുന്ന കുന്നിനെ ഭയമാണ്

ഒരുകാലത്ത് ഇവിടത്തുകാർക്ക് ജീവന്റെ ഉറവായിരുന്നു ചീറ്റക്കാൽക്കുന്ന്. കൊടിയ വേനലിൽ പോലും കാര്യങ്കോട്, ചാത്തമത്ത്, പൊടോത്തുരുത്തി, ചീറ്റക്കാൽ പ്രദേശവാസികളുടെ ജീവന്റെ ഉറവായായിരുന്നു ചീറ്റക്കാൽക്കുന്ന്.

പക്ഷേ, ഇപ്പോൾ ഈ പ്രദേശത്തുകാർക്ക് പിളർക്കപ്പെട്ട ചീറ്റക്കാൽക്കുന്നിനെ ഭയമാണ്. ഇപ്പോൾ ഒന്നുരണ്ട് ദിവസം ശക്തമായി മഴപെയ്താൽ ഇപ്പോൾ ഇവിടെയുള്ളവർക്ക് ഉള്ളിൽ പേടിയാണ്. കഴിഞ്ഞ മഴയിൽ കുന്ന് പല ഭാഗത്തും ഇടിഞ്ഞു. മഴക്കാലത്ത് കുന്നിലൂടെ ശക്തമായി വെള്ളമൊഴുകും. കഴിഞ്ഞ മഴയിൽ ദേശീയപാതയിലേക്ക് വെള്ളം കുത്തിയൊലിച്ചപ്പോൾ മണ്ണ് അടർന്നുവീണതാണ്. സമീപമുള്ള വീടിന് മുകളിലേക്ക് വലിയ പാറ അടർന്നുവീണു. കുന്നിന്റെ പല ഭാഗങ്ങളിലൂടെയും മഴവെള്ളം കുത്തിയൊലിച്ചിറങ്ങിയതിന്റെ പാടുകൾ കാണാം. ദേശീയപാതാ വികസനത്തിനും പള്ളിക്കര മേൽപ്പാലത്തിനുമായി തകർക്കപ്പെട്ട ചീറ്റക്കാൽക്കുന്നിന്റെ അവസ്ഥ |ഫോട്ടോ: എൻ. രാമനാഥ പൈ

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..