പടന്നയിൽ പോപ്പുലർ ഫ്രണ്ട് നിയന്ത്രണത്തിലുള്ള ഓഫീസിന് മുദ്രവെച്ചു


Caption

പടന്ന : പോപ്പുലർ ഫ്രണ്ട്് ഓഫ് ഇന്ത്യയുടെ നിയന്ത്രണത്തിൽ പടന്നയിൽ പ്രവർത്തിക്കുന്ന തീരം കൾച്ചറൽ എജ്യുക്കേഷണൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ് ഓഫീസ് പോലീസ് റെയ്ഡ് ചെയ്ത് മുദ്രവെച്ചു. വെള്ളിയാഴ്ച വൈകിട്ട് ഏഴിന് കാഞ്ഞങ്ങാട് ഡിവൈ.എസ്.പി. പി.ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിലാണ് പോലീസ് എത്തി മുദ്രവെച്ചത്.

പടന്ന വൈദ്യുതി സെക്ഷൻ ഓഫീസിന് സമീപം നാലുസെന്റ് ഭൂമിയിൽ സ്വന്തം കെട്ടിടത്തിലാണ് ട്രസ്റ്റ് പ്രവർത്തിക്കുന്നത്. അബ്ദുൾ അസീസാണ് ചെയർമാൻ. ഓഫീസിലെ ഫർണിച്ചർ, മറ്റു സാമഗ്രികൾ തുടങ്ങിയവയുടെ കണക്കെടുത്ത് രേഖപ്പെടുത്തി. ചന്തേര ഇൻസ്പെക്ടർ പി.നാരായണൻ, അഡീഷണൽ എസ്.ഐ. ഉണ്ണികൃഷ്ണൻ തുടങ്ങിയവരും ഉണ്ടായിരുന്നു. ചിത്താരി വില്ലേജ് ഓഫീസർ അരുൺ, നീലേശ്വരം വില്ലേജ് ഓഫീസർ ബിജു എന്നിവരും പരിശോധനയിൽ പങ്കെടുത്തു.



Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..