പറവകൾക്ക് അന്നവുമായി നാരായണനുണ്ട്‌


കളനാട് കവലയിൽ നാരായണൻ പറവകൾക്ക് തീറ്റ കൊടുക്കുന്നു ഫോട്ടോ: എൻ. രാമനാഥ പൈ

ഉദുമ: പള്ളം തെക്കേക്കര ഹൗസിലെ നാരായണൻ എന്ന മുൻ പ്രവാസി കഴിഞ്ഞ അഞ്ചുവർഷമായി എന്നും കിഴക്ക്‌ വെള്ളകീറുേന്പാൾ അന്നവുമായി വീട്ടിൽനിന്നിറങ്ങും. മറ്റൊന്നിനുമല്ല, അതിരാവിലെ അരിയും ഗോതന്പും മിക്സ്‌ചറും കൊത്തിത്തിന്ന്‌ വയറുനിറയ്ക്കാൻ കാത്തിരിക്കുന്ന ചിറകുള്ള കൂട്ടുകാരെ തേടിയാണ്‌ ആ യാത്ര. തന്റെ വെളുത്ത കാർ ദൂരെനിന്ന്‌ കാണുേന്പാൾ മരച്ചില്ലകളിൽനിന്ന്‌ ചിറകടിയും കുറുകലും പാട്ടും ഉയരുമെന്ന്‌ നാരായണൻ പറയുന്നു.

പ്രാവുകളും കാക്കകളും മൈനകളും ചേർന്ന് ആയിരത്തിലധികം വരും നാരായണന്റെ പ്രാതൽ കാത്തുനിൽക്കുന്ന പക്ഷിക്കൂട്ടം.

കളനാട് കവലയിൽ നിത്യവും രാവിലെ ആറേകാലിന്‌ ആ വെളുത്ത കാർ എത്തും. കൈയിലുള്ള തീറ്റ പറവകൾക്കായി മണ്ണിൽ വിതറും. സന്തോഷത്തോടെ പക്ഷിക്കൂട്ടം അവ കൊത്തിത്തിന്ന് പശിയടക്കി പറന്നുയരും.

38 വർഷത്തെ പ്രവാസത്തിനൊടുവിൽ കച്ചവടം പൊളിഞ്ഞാണ് താൻ നാട്ടിലേക്ക് മടങ്ങിയതെന്ന് നാരാണയൻ പറയുന്നു. അഞ്ചുവർഷം മുൻപ് എപ്പോഴോ ഒരു ഉൾവിളിപോലെ പറവകളെ ഊട്ടാൻ തുടങ്ങി. നാളുകൾ പിന്നിട്ടതോടെ നാരായണന്റെ അന്നംതേടിയെത്തുന്ന പക്ഷികളുടെ എണ്ണം പെരുകി. ഇപ്പോൾ ദിവസവും പച്ചരിയും ഗോതമ്പും ചേർന്ന് 10 കിലോ ധാന്യവും രണ്ട് കിലോ മിക്സ്ച്ചറും മുടങ്ങാതെ പക്ഷികൾക്ക് കൊടുക്കുന്നുണ്ട്.

500 രൂപയോളമാണ്‌ ഒരു ദിവസത്തെ ചെലവ്‌. ഏതെങ്കിലും ദിവസം കഴിയാതെ വന്നാൽ പക്ഷികൾക്കുള്ള ഭക്ഷണവിതരണച്ചുമതല മറ്റൊരാളെ ഏൽപ്പിക്കും.

പൊതുവേ ഇണങ്ങാൻ മടിയുള്ള കാക്കകളും നിത്യപരിചയത്തിലൂടെ നാരായണന്‍റെ ചങ്ങാതിമാരായിക്കഴിഞ്ഞു. ഭക്ഷണവിതരണം തുടങ്ങിയ ശേഷം ഇന്നുവരെ മുടക്കിയിട്ടില്ലെന്ന് നാരായണൻ പറഞ്ഞു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..