പൊടിശല്യം: റോഡ് നനച്ച് വ്യാപാരികൾ


•  നീലേശ്വരം രാജാറോഡിലെ പൊടി നനയ്ക്കുന്ന വ്യാപാരി

നീലേശ്വരം : രാജാ റോഡിന്റെ അറ്റകുറ്റപ്പണി തുടങ്ങിയപ്പോൾ എന്തൊക്കെയായിരുന്നു. 15 ലക്ഷം രൂപയ്ക്ക് റോഡിലെ കുഴിയെല്ലാം അടക്കുമെന്ന് നഗരസഭാ അധികൃതർ പറഞ്ഞിട്ട് കുഴിയടച്ചിടത്ത് മുഴുവൻ പൊടി. സമീപമുള്ള വ്യാപാരികൾ മുഴുവൻ പൊടിയിൽ കുളിച്ച അവസ്ഥയാണ്.

പൊടിശമിപ്പിക്കാൻ എന്തേലുംചെയ്യൂ എന്ന് പറഞ്ഞ് മടുത്തിട്ട് അവസാനം നിവൃത്തികെട്ട് വ്യാപാരികൾതന്നെ വെള്ളമൊഴിച്ച് പൊടി ശമിപ്പിക്കേണ്ട ഗതികേടാണ്.

റോഡുപണി ഏറ്റെടുത്ത കെ.ആർ.എഫ്.ബി.ക്കാരാണെങ്കിൽ ഒക്ടോബർ രണ്ടാംവാരമാവാതെ പണി തുടങ്ങില്ലെന്ന വാശിയിലാണ്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..