പ്രതിഷേധ ജ്വാലയും പ്രതിഷേധ സദസ്സും


ഞായറാഴ്ച പ്രവൃത്തിദിനമാക്കുന്നതിനെതിരേ കെ.സി.വൈ.എം. തോമാപുരം ശാഖയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധം

ചിറ്റാരിക്കാൽ : ഞായറാഴ്ച പ്രവൃത്തിദിനമാക്കുന്നതിനെതിരേ കെ.സി.വൈ.എം. തോമാപുരം ശാഖയുടെ നേതൃത്വത്തിൽ പ്രതിഷേധജ്വാലയും പ്രതിഷേധ സദസ്സും നടത്തി. ക്രൈസ്തവരായവരുടെ വിശുദ്ധ കുർബാനയ്ക്കും ഞായറാഴ്ച ക്ലാസുകൾക്കും മറ്റ് മതപരമായ ചടങ്ങുകൾക്കും തടസ്സംസൃഷ്ടിക്കുന്ന വിധത്തിൽ രണ്ടാംതീയതി പ്രവൃത്തിദിവസം ആക്കാനുള്ള കേരള സർക്കാർ നടപടിക്കെതിരേ കെ.സി.വൈ.എം. അംഗങ്ങൾ തിരി കത്തിച്ചു പ്രതിഷേധിച്ചു.

തോമാപുരം ഫൊറോന അസി. വികാരി ഫാ. സെബാസ്റ്റ്യൻ തെങ്ങുംപള്ളിൽ ഉദ്ഘാടനംചെയ്തു. കെ.സി.വൈ.എം. തോമാപുരം ശാഖാ പ്രസിഡന്റ് ജോസഫ് ജോയി ഇലഞ്ഞിമറ്റത്തിൽ അധ്യക്ഷനായി. കെ.സി.വൈ.എം. ആനിമേറ്റർ ഷിജിത്ത് കുഴുവേലിൽ, കെ.സി.വൈ.എം. ഭാരവാഹികളായ എസ്തു ഇടകരമൈലിക്കൽ, ജിസ്ബിൻ പുതിയാപറമ്പിൽ, ജോസ് കെ. ജോണി കൊടിയംകുന്നേൽ, അരുൺ ചിലമ്പട്ടശേരി, വിവേക് പുതുമന, മാനുവൽ ചൂരപൊയ്കയിൽ, മെബിൻ നബിയാമഠം, എബിൻ പാതിപുരയിടം എന്നിവർ സംസാരിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..