മലേറിയ; ചെങ്കളയിൽ പരിശോധന


ചെർക്കള : ചെങ്കള പഞ്ചായത്തിലെ പൊടിപ്പള്ളത്ത് മലേറിയ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ആരോഗ്യവകുപ്പ് രാത്രികാല നിയന്ത്രണ പരിപാടി നടത്തി. പ്രദേശത്തെ കാലിത്തൊഴുത്തിൽ നിന്നും മലേറിയ പരത്തുന്ന അനോഫിലിക്സ് കൊതികിനെ ഫാൽക്കം ട്യൂബിൽ ശേഖരിച്ച് തുടർപരിശോധനയ്ക്ക് അയച്ചു. കോഴിക്കോട്ട്‌ നിന്നെത്തിയ സംഘമാണ് പരിശോധനയ്ക്ക് നേതൃത്വം നൽകിയത്. പഞ്ചായത്തംഗം ഹസൈനാർ ബദരിയ, ചെങ്കള പ്രാഥമികാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർമാരായ കെ.ദേവി ദാക്ഷൻ, ഹാസിഫ്, ആരോഗ്യവകുപ്പ് കോഴിക്കോട് സോണൽ വിഭാഗം എന്റോമോളജിസ്റ്റുമാരായ അനുശ്രീ, ജാവേദ്, കാസർകോട് ഡി.വി.സി. യുണിറ്റ് അംഗങ്ങളായ പ്രഭാകരൻ, തങ്കമണി എന്നിവർ പരിശോധനയിൽ പങ്കെടുത്തു. മലേറിയ രോഗ നിർമാർജനത്തിന്റെ ഭാഗമായി രാത്രി സർവേകൾ തുടരുമെന്ന് ഹെൽത്ത് ഇൻസ്പെക്ടർ കെ.ദേവിദാക്ഷൻ പറഞ്ഞു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..