മഴയിൽ വീട് തകർന്നു


പാടി ചെന്നന്തിലയിലെ കുഞ്ഞാതയുടെ വീടിന്റെ ഓടുമേഞ്ഞ മേൽക്കൂര പൂർണമായും തകർന്നനിലയിൽ

ചെർക്കള : കനത്ത മഴയിൽ വീടിന്റെ ഓടുമേഞ്ഞ ഭാഗം പൂർണമായും തകർന്നു. പാടി ചെന്നന്തിലയിലെ കുഞ്ഞാതയുടെ വീടാണ് നിലംപൊത്തിയത്.

വെള്ളിയാഴ്ച വൈകീട്ട് അഞ്ചുമണിയോടെ പെയ്ത മഴയിലാണ് വീടിന്റെ ഓടുമേഞ്ഞ ഭാഗം പൂർണമായും തകർന്നത്. വീടിന്റെ മുൻഭാഗം കോൺക്രീറ്റ് ചെയ്തതാണ്. വയോധികയായ കുഞ്ഞാതയും മകൻ ബാലകൃഷ്ണൻ, ഭാര്യ പ്രിയ, പേരക്കുട്ടികളായ നിതിൻകൃഷ്ണ, അമൽ, അശ്വിൻ, അശ്വന്ത്‌ എന്നിവരാണ് വീട്ടിൽ താമസിക്കുന്നത്. അപകടസമയം എല്ലാവരും വീടിനുപുറത്തായതിനാൽ ആർക്കും പരിക്കില്ല. രണ്ട് ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..