മേൽപ്പാലം: പൊയിനാച്ചിയിൽ പ്രതിഷേധ സദസ്സ്


പൊയിനാച്ചി മേൽപ്പാല കർമസമിതി നടത്തിയ പ്രതിഷേധ സദസ്സ് ചെമ്മനാട് പഞ്ചായത്ത് പ്രസിഡന്റ്സുഫൈജ അബുബക്കർ ഉദ്ഘാടനംചെയ്യുന്നു

പെയിനാച്ചി : ആറുവരിപ്പാതയിൽ പൊയിനാച്ചി ടൗണിൽ അടിപ്പാതക്ക് പകരം മേൽപ്പാല ആവശ്യവുമായി നാട്ടുകാരുടെ കർമസമിതി പ്രതിഷേധ സദസ്സ് നടത്തി. ചെമ്മനാട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സുഫൈജ അബൂബക്കർ ഉദ്ഘാടനംചെയ്തു.

കർമസമിതി ചെയർമാൻ ഹരീഷ് ബി. നമ്പ്യാർ അധ്യക്ഷനായി. ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് മൻസൂർ കുരുക്കൾ, പഞ്ചായത്തംഗം രാജൻ കെ. പൊയിനാച്ചി, രമ ഗംഗാധരൻ, ഉണ്ണികൃഷ്ണൻ പൊയിനാച്ചി, സുകുമാരൻ ആലിങ്കാൽ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എൻ.ബാലചന്ദ്രൻ, സി.പി.എം. ഉദുമ ഏരിയ കമ്മിറ്റിയംഗം ടി.നാരായണൻ, ബി.ജെ.പി. മണ്ഡലം വൈസ് പ്രസിഡന്റ് സദാശിവൻ മണിയങ്ങാനം, സി.പി.ഐ. ലോക്കൽ സെക്രട്ടറി നാരായണൻ മൈലുല, പെയിനാച്ചി ധർമശാസ്താ ക്ഷേത്രം പ്രസിഡന്റ് പി.എം.രാഘവൻ, സെയ്‌ന്റ് മേരീസ് പള്ളി പ്രതിനിധി തോമസ് സെബാസ്റ്റ്യൻ, നേതാജി പ്രസിഡന്റ്‌ വി.മോഹനൻ നായർ, വ്യാപാരി വ്യവസായി ഏകോപന സമിതി സംസഥാന കൗൺസിൽ അംഗം അശോകൻ പൊയിനാച്ചി, കർമസമിതി ജനറൽ കൺവീനർ ബാലകൃഷ്ണൻ നായർ പൊയിനാച്ചി, എം.രാഘവൻ നായർ എന്നിവർ സംസാരിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..