ലഹരിമുക്ത സന്ദേശ കലാജാഥയ്ക്ക് സ്വീകരണം


കാടങ്കോട് ഗവ. ഫിഷറീസ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ ലഹരിമുക്ത സന്ദേശ കലാജാഥയ്ക്ക്‌ നൽകിയ സ്വീകരണത്തിൽ നീറ്റ്, കീം പ്രവേശനപരീക്ഷയിൽ മികച്ച വിജയം നേടിയ കെ.വി.വിഷ്ണുവിനെ എം.രജഗോപാലൻ എം.എൽ.എ. അനുമോദിക്കുന്നു

ചെറുവത്തൂർ : കൊട്ടാരക്കര ആശ്രയ ചാരിറ്റബിൾ സൊസൈറ്റി സംഘടിപ്പിച്ച ലഹരിമുക്ത സന്ദേശ കലാജാഥയ്ക്ക് കാടങ്കോട് ഗവ. ഫിഷറീസ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ സ്വീകരണം നൽകി. എം.രാജഗോപാലൻ എം.എൽ.എ. ഉദ്ഘാടനംചെയ്തു. നീറ്റ്, കീം പ്രവേശനപരീക്ഷയിൽ മികച്ച വിജയം നേടിയ കെ.വി.വിഷ്ണുവിനെ അനുമോദിച്ചു. പി.ടി.എ. പ്രസിഡന്റ് ഇ.വി.ഷാജി അധ്യക്ഷനായിരുന്നു. പ്രിൻസിപ്പൽ വി.പവിത്രൻ, പ്രഥമാധ്യാപിക കെ.ഹേമലത, വി.എച്ച്.എസ്.ഇ. പ്രിൻസിപ്പൽ ഇൻ ചാർജ് ടി.കെ.രമ്യ, കെ.വി.പദ്മനാഭൻ, ആശ്രയ പ്രസിഡന്റ് ശാന്ത ശിവൻ എന്നിവർ സംസാരിച്ചു. ലഹരിമുക്ത സന്ദേശ നാടകവും കലാപരിപാടികളും അവതരിപ്പിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..