ശാസ്ത്രോത്സവം


ചെറുവത്തൂർ : ഉപജില്ലാ ശാസ്‌ത്രോത്സവം 20, 21 തീയതികളിൽ കുട്ടമത്ത് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും. 20-ന് ശാസ്ത്ര-ഗണിത ശാസത്ര-ഐ.ടി. മേളയും 21-ന് പ്രവൃത്തിപരിചയ-സാമൂഹിക ശാസ്ത്ര മേളയും നടക്കും. നടത്തിപ്പിന് സംഘാടകസമിതി രൂപവത്കരിച്ചു.

നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാധവൻ മണിയറ ഉദ്ഘാടനംചെയ്തു. പി.ടി.എ. പ്രസിഡന്റ് എം.രാജൻ അധ്യക്ഷനായി. എ.ഇ.ഒ. കെ.വി.രാമകൃഷ്ണൻ പരിപാടി വിശദീകരിച്ചു. ഗ്രാമപ്പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ കെ.രമണി, രാജേന്ദ്രൻ പയ്യാടക്കത്ത്, പി.വസന്ത, പ്രിൻസിപ്പൽ ടി.സുമതി, പ്രഥമാധ്യാപകൻ കെ.ജയചന്ദ്രൻ, എം.സാവിത്രി, വയലിൽ രാഘവൻ, കെ.അർജുനൻ, കെ.പ്രശാന്ത് കുമാർ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: സി.വി.പ്രമീള (ചെയ.), എം.രാജൻ (വർ. ചെയ.). ടി.സുമതി (ജന. കൺ.), കെ.ജയചന്ദ്രൻ (കൺ.), കെ.വി.രാമകൃഷ്ണൻ (ഖജാ.).

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..