സംഘാടകസമിതിയായി


കാഞ്ഞങ്ങാട് : മുൻ കെ.പി.സി.സി. വൈസ് പ്രസിഡന്റും മുൻ ഡി.സി.സി. പ്രസിഡന്റുമായ അഡ്വ. സി.കെ.ശ്രീധരനെ ആദരിക്കാൻ നാടൊരുങ്ങുന്നു. അദ്ദേഹമെഴുതിയ പുസ്തകത്തിന്റെ പ്രകാശനം, ചർച്ച തുടങ്ങിയ പരിപാടികളും ആദരച്ചടങ്ങിനൊപ്പം നടക്കും. 'അഡ്വ. സി.കെ.ശ്രീധരൻ -ജീവിതം, നിയമം, നിലപാടുകൾ' എന്നാണ് പുസ്തകത്തിന്റെ പേര്. സ്നേഹാദരത്തിന്റെ ആലോചനായോഗത്തിൽ മുൻ നഗരസഭാധ്യക്ഷൻ കെ.വേണുഗോപാലൻ നമ്പ്യാർ അധ്യക്ഷനായി.

ഡി.സി.സി. പ്രസിഡന്റ് പി.കെ.ഫൈസൽ, ചരിത്രകാരൻ ഡോ. സി.ബാലൻ, മുൻ നഗരസഭാ ചെയർമാൻ എൻ.എ.ഖാലിദ്, നഗരസഭാ കൗൺസിലർ കെ.കെ.ജാഫർ, കർഷക മോർച്ച സംസ്ഥാന സെക്രട്ടറി ഇ.കൃഷ്ണൻ, മുസ്‌ലിം ലീഗ് ദേശീയ കൗൺസിൽ അംഗം എ.ഹമീദ് ഹാജി, ബാർ അസോസിയേഷൻ പ്രസിഡന്റ് രാജ്‌മോഹൻ, സംയുക്ത ജമാഅത്ത് കമ്മിറ്റി സെക്രട്ടറി ബഷീർ ആറങ്ങാടി, ടി.കെ.നാരായണൻ, ജോയ്‌മാരൂർ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ:കെ.വേണുഗോപാലൻ നമ്പ്യാർ (ചെയ.), അഡ്വ. പി.കെ.ചന്ദ്രശേഖരൻ (വർ. ചെയ.), ബഷീർ ആറങ്ങാടി (ജന. കൺ.), അഡ്വ. ബെന്നി സെബാസ്റ്റ്യൻ (ഖജാ.).

കാഷ് അവാർഡ് വിതരണം

രാജപുരം :സംസ്ഥാന സർക്കാരിന്റെ സഹായത്തോടെ പനത്തടി പഞ്ചായത്ത് പത്താംവാർഡിൽ നടപ്പാക്കിയ കാർഷികവികസന പദ്ധതിയുടെ ഭാഗമായി വിജയകരമായി പച്ചക്കറി കൃഷി നടത്തിയ കർഷകർക്കുള്ള കാഷ് അവാർഡ് വിതരണവും കോവിഡ് കാലത്തെ സേവനത്തിന് ആർ.ആർ.ടി. വൊളന്റിയർമാർക്ക് ആദരവും സംഘടിപ്പിച്ചു. ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസർ ആർ.വീണാറാണി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എം.കുര്യാക്കോസ് അധ്യക്ഷനായിരുന്നു. പഞ്ചായത്തംഗം കെ.ജെ.ജയിംസ് പദ്ധതി വിശദീകരിച്ചു. പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ ലതാ അരവിന്ദ്, പഞ്ചായത്തംഗം കെ.കെ.വേണുഗോപാൽ, പനത്തടി കൃഷിഭവൻ ഓഫീസർ ശ്രീലേഷ്, ജില്ലാ എ.ഡി.സി. അംഗം മൈക്കിൾ പൂവത്താനി എന്നിവർ സംസാരിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..