സതീശൻ ബെലക്കാടിന് ജീവിതം തിരിച്ചുപിടിക്കണം


കോളിയടുക്കം : കെട്ടിടത്തിന്റെ രണ്ടാംനിലയിൽനിന്ന് വീണ് പരിക്കേറ്റ വാർപ്പ് തൊഴിലാളി പെരുമ്പളയിലെ സതീശൻ ബെലക്കാടിന് ജീവിതം മുന്നോട്ടുപോകാൻ നന്മമനസ്സുകളുടെ സഹായം വേണം. ഭാര്യയും കുട്ടികളും അച്ഛനും അമ്മയും അടങ്ങുന്നതാണ് കുടുംബം. നടുവിനും കൈകാലുകൾക്കും വീഴ്ചയിൽ സാരമായ പരിക്കേറ്റ സതീശന് ജീവിതം തിരിച്ചുകിട്ടിയതുതന്നെ ഭാഗ്യം. മംഗളൂരുവിലെ ആസ്പത്രിയിൽ കഴിയുന്ന ഇദ്ദേഹത്തിന് ഇനിയും മാസങ്ങളോളം ചികിത്സ തുടരേണ്ടിവരും. ദുരിതക്കിടക്കയിൽനിന്ന് മോചനം നേടിയാലും ഇനി പഴയരീതിയിൽ പണിയെടുക്കാനുമാവില്ല. ചെമ്മനാട് ഗ്രാമപ്പഞ്ചായത്തംഗം ഇ. മനോജ്കുമാർ (ചെയ.), കെ. രാമചന്ദ്രൻ (വർക്കിങ്‌ ചെയ.), ആർ. രഞ്ജിത്ത് (ജന. കൺ.) എന്നിവരുടെ നേതൃത്വത്തിൽ നാട്ടുകാരുടെ സഹായ കമ്മിറ്റി കുടുംബത്തിന് കൈത്താങ്ങാവാൻ പ്രവർത്തിക്കുകയാണ്. സതീശന്റെ 8714850363 എന്ന ഗൂഗിൾ പേ നമ്പറിലോ സഹായസമിതിയുടെ മേൽപ്പറമ്പ് കേരള ഗ്രാമീൺ ബാങ്കിൽ തുടങ്ങിയ 40454101079405 എന്ന അക്കൗണ്ട് നമ്പറിലോ (ഐ.എഫ്‌.എസ്‌.സി.: KLGB0040454) സഹായമെത്തിക്കാം.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..