സംഘാടകസമിതിയായി


പൊയിനാച്ചി : സാക്ഷരത മിഷൻ നടപ്പാക്കുന്ന ന്യൂ ഇന്ത്യ ലിറ്ററസി പദ്ധതിക്ക് ചെമ്മനാട് പഞ്ചായത്തിൽ സംഘാടകസമിതി രൂപവത്കരിച്ചു. ദേശീയ സാക്ഷരത മിഷന്റെ മാർഗനിർദേശങ്ങൾ അനുസരിച്ച് അഞ്ചുവർഷ കാലയളവിൽ ജനകീയ കാമ്പയിനായി നടപ്പാക്കുന്ന പദ്ധതിയിൽ ആദ്യവർഷം ചെമ്മനാട് പഞ്ചായത്തിൽ 350-പേരെ സാക്ഷരരാക്കും. പഞ്ചായത്തുതല സംഘാടകസമിതി യോഗം പ്രസിഡന്റ് സുഫൈജ അബൂബക്കർ ഉദ്ഘാടനംചെയ്തു. വൈസ് പ്രസിഡന്റ് മൻസൂർ കുരിക്കൾ അധ്യക്ഷനായിരുന്നു. സ്ഥിരംസമിതി അധ്യക്ഷ രമ ഗംഗാധരൻ, ആയിഷ അബൂബക്കർ, ഷംസുദ്ദീൻ തെക്കിൽ പഞ്ചായത്തംഗങ്ങളായ അഹമ്മദ് കല്ലട്ര, രാജൻ കെ. പൊയിനാച്ചി, ഇ.മനോജ്‌കുമാർ, സുജാത രാമകൃഷ്ണൻ, ജില്ലാ സാക്ഷരതാസമിതി അംഗം കെ.വി.വിജയൻ, സി.ഡി.എസ്. അധ്യക്ഷ മുംതാസ് അബൂബക്കർ, പ്രേരക് തങ്കമണി ചെറുകര എന്നിവർ സംസാരിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..