കളക്ടറേറ്റ്‌ പരിസരത്ത്‌ തെരുവുനായകൾ പെരുകുന്നു


പ്രഭാതസവാരിക്കാർ കുറഞ്ഞു

• വിദ്യാനഗർ സ്റ്റേഡിയം റോഡിൽ കെ.എസ്.ഇ.ബി. വൈദ്യുതിഭവന് മുന്നിലെ തെരുവുനായകൾ

വിദ്യാനഗർ : കളക്ടറേറ്റ് പരിസരത്ത്‌ തെരുവുനായശല്യം രൂക്ഷം. വിവിധ ആവശ്യങ്ങൾക്കായി എത്തുന്നവർ ഭീതിയിൽ. സമീപപ്രദേശത്തെ സ്കൂളുകളിലെയും മദ്രസകളിലെയും കുട്ടികൾ പേടിയോടെയാണ് കടന്നുപോകുന്നത്.

തെരുവുനായകളെ പേടിച്ച്‌ കളക്ടറേറ്റ്‌ പരിസരത്ത്‌ പ്രഭാത-സായാഹ്ന സവാരിക്കെത്തുന്നവരുടെ എണ്ണം ഗണ്യമായി കുറഞ്ഞു. വിദ്യാനഗറിലുള്ള നഗരസഭാ സ്റ്റേഡിയത്തിലും കളക്ടറേറ്റ് കോമ്പൗണ്ടിലുമായി ഇരുന്നൂറിലെറെപ്പേർ പ്രഭാതസവാരിക്കെത്തിയിരുന്നു. അവരിൽ പലരും ഇപ്പോൾ പ്രഭാത സവാരിയും വ്യായാമവും നിർത്തി.കളക്ടറേറ്റ് കോമ്പൗണ്ടിൽ ഒരുവർഷംമുൻപ്‌ ആയുഷ് പദ്ധതിയിൽ ഉൾപ്പെടുത്തി ആരോഗ്യസംരക്ഷണ വ്യായാമത്തിനായുള്ള വിവിധ ഉപകരണങ്ങൾ സ്ഥാപിച്ചിരുന്നു. അവ ഉപയോഗപ്പെടുത്തുന്നതിന് പുലർച്ചെ മുതൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരവധിപേർ എത്തിയിരുന്നു.

തെരുവുനായശല്യം കാരണം വിരലിലെണ്ണാവുന്നവർ മാത്രമാണ് ഇപ്പോൾ എത്തുന്നത്. നഗരസഭാ സ്റ്റേഡിയം റോഡിൽ ഇരു ഭാഗങ്ങളിലുമുള്ള കുറ്റിക്കാടുകളിൽ രാത്രികാലങ്ങളിൽ സമൂഹവിരുദ്ധർ വാഹനങ്ങളിൽ ഭക്ഷണാവശിഷ്ടം ഉൾപ്പെടെയുള്ള മാലിന്യം വലിച്ചെറിയുന്നുണ്ട്.

പ്ലാസ്റ്റിക്‌ കൂടുകളിൽ നിറച്ച് തള്ളുന്ന മാലിന്യത്തിൽ ഭക്ഷണം തേടിയെത്തുന്ന തെരുവുനായകളും കന്നുകാലികളും പലപ്പോഴും ഇരുചക്രവാഹന യാത്രക്കാർക്കും വിദ്യാർഥികൾ ഉൾപ്പെടെയുള്ള കാൽനടയാത്രക്കാർക്കുമാണ് ഭീഷണിയാകുന്നത്. പ്ലാസ്റ്റിക്‌ കൂടുകളിൽ നിറച്ച ഭക്ഷണാവശിഷ്ടം ഉൾപ്പെടെയുള്ളവ റോഡിൽ ചിതറിക്കിടക്കുന്നത് ഇവിടെ പതിവ് കാഴ്ചയാണ്. നാറ്റം കാരണം മൂക്കുപൊത്താതെ ഇതുവഴി കടന്നുപോകാൻ കഴിയില്ല.

ട്രാൻസ്‌ജെൻഡർ ശാക്തീകരണ ക്യാമ്പ്

കാസർകോട് : ജില്ലാ യുവജന കേന്ദ്രം മാരിവിൽ ക്ലബ്ബ് സംഘടിപ്പിക്കുന്ന ട്രാൻസ്‌ജെൻഡർ ശാക്തീകരണ ത്രിദിന ക്യാമ്പ് എട്ടിന് തച്ചങ്ങാട് ബി.ആർ.ഡി.സി. ബേക്കൽ സാംസ്‌കാരിക കേന്ദ്രത്തിൽ തുടങ്ങും.

മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. സി.എച്ച്. കുഞ്ഞമ്പു എം.എൽ.എ. അധ്യക്ഷനാകും.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..