മുഹമ്മദ് അസ്ഹറുദ്ദീൻ കേരള ടീമിൽ


തളങ്കര : ഒക്ടോബർ 11 മുതൽ മൊഹാലിയിൽ നടക്കുന്ന സയ്യിദ് മുഷ്താഖലി ട്വന്റി 20 ക്രിക്കറ്റ് ടൂർണമെൻറിലേക്കുള്ള കേരള സീനിയർ ടീമിൽ കാസർകോട് തളങ്കര സ്വദേശി മുഹമ്മദ് അസ്ഹറുദ്ദീൻ ഇടം നേടി. വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനായ അസ്ഹറുദ്ദീൻ ഇത് ഏഴാംതവണയാണ് ഇടം നേടുന്നത്. ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ അസ്ഹറുദ്ദീനെ അഭിനന്ദിച്ചു.

ഉപ്പളയും തൃക്കരിപ്പൂരും ചാമ്പ്യന്മാർ

കാസർകോട് : കേരള യൂത്ത് ഫുട്‌ബോൾ ചാമ്പ്യൻഷിപ്പ് 2022 സിറ്റിസൺ ഉപ്പളയും തൃക്കരിപ്പൂർ ഫുട്‌ബോൾ അക്കാദമിയും ചാമ്പ്യൻമാർ. ജില്ലാ ഫുട്‌ബോൾ അസോസിയേഷൻ നഗരസഭയുടെ സഹകരണത്തോടെയാണ്‌ മത്സരം നടത്തിയത്‌. അണ്ടർ 13 വിഭാഗത്തിൽ സിറ്റിസൺ ഉപ്പള രണ്ട് ഗോളും അണ്ടർ 15 വിഭാഗത്തിൽ സിറ്റിസൻ ഉപ്പള ആറ് ഗോളും അണ്ടർ 18 വിഭാഗത്തിൽ തൃക്കരിപ്പൂർ ഫുട്‌ബോൾ അക്കാദമി ഒരുഗോളും നേടി ചാമ്പ്യൻമാരായി.

കാസർകോട് നഗരസഭാ ചെയർമാൻ വി.എം.മുനീർ സമ്മാനദാനം നടത്തി. ഡി.എഫ്.എ. പ്രസിഡന്റ് വീരമണി ചെറുവത്തൂർ അധ്യക്ഷനായി. സ്പോർട്‌സ് കൗൺസിൽ പ്രസിഡന്റ് ഹബീബ് റഹ്‌മാൻ മുഖ്യാതിഥിയായി. അഷ്‌റഫ് ഉപ്പള, ഷാജി, മുരളി മാഷ്, രാജൻ എടാട്ടുമ്മൽ, ആസിഫ്, പ്രസീദ്, ലത്തീഫ് പെരിയ, കബീർ കമ്പാർ, സിദ്ദിഖ് ചക്കര എന്നിവർ സംസാരിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..