സ്കൂൾ പാചകത്തൊഴിലാളികളെ സർക്കാർ ജീവനക്കാരായി അംഗീകരിക്കണം -എ.ഐ.ടി.യു.സി.


• സ്കൂൾ പാചകത്തൊഴിലാളി യൂണിയൻ (എ.ഐ.ടി.യു.സി.) ജില്ലാ രൂപവത്കരണ കൺവെൻഷൻ സംസ്ഥാന സെക്രട്ടറി പി.ജി.മോഹനൻ ഉദ്ഘാടനം ചെയ്യുന്നു

കാഞ്ഞങ്ങാട് : സ്കൂൾ പാചകത്തൊഴിലാളികളെ സർക്കാർ ജീവനക്കാരായി അംഗീകരിക്കണമെന്ന് സ്കൂൾ പാചകത്തൊഴിലാളി യൂണിയൻ (എ.ഐ.ടി.യു.സി.) ജില്ലാ രൂപവത്കരണ കൺവെൻഷൻ ആവശ്യപ്പെട്ടു. മിനിമം കൂലി നടപ്പാക്കുക, ഇ.എസ്.ഐ.യും പി.എഫും അനുവദിക്കുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചു. ആനന്ദം അമ്മാൾ അധ്യക്ഷയായി.

സംസ്ഥാന സെക്രട്ടറി പി.ജി.മോഹനൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ടി.കൃഷ്ണൻ, സെക്രട്ടറി ബിജു ഉണ്ണിത്താൻ, എ.ദാമോദരൻ, ടി.വി.സുശീല, പി.മിനി എന്നിവർ സംസാരിച്ചു.



ഭാരവാഹികൾ: കെ.ചന്ദ്രശേഖരൻ (പ്രസി.), നിഷ, ബേബി (വൈസ്‌ പ്രസി.), മുകേഷ് ബാലകൃഷ്ണൻ (സെക്ര.), ടി.വി.സുശീല, ആനന്ദം അമ്മാൾ (ജോ. സെക്ര.).

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..