തളങ്കര : സാമൂഹിക വിദ്യാഭ്യാസ സാംസ്കാരിക രംഗങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന കെ.എം.ഹസ്സന്റെ (അസ്സൂച്ച) സ്മരണ നിലനിർത്തുന്നതിന് സാസ്കാരികകേന്ദ്രം തുറന്നു. എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ. ഉദ്ഘാടനംചെയ്തു. മുസ്ലിം ലീഗ് വാർഡ് പ്രസിഡന്റ് അബ്ദുൽ ഖാദർ സഅദി അധ്യക്ഷനായി. നാഷണൽ സ്പോർട്സ് ക്ലബ് ഭാരവാഹികളായ എൻ.എ.സുലൈമാൻ, അൻവർ മൗലവി, ടി.എ.മുഹമ്മദ് കുഞ്ഞി, ജില്ലാ യൂത്ത് ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ അണ്ടർ 13, 15, 18 വിഭാഗത്തിൽ കളിച്ചവർ, കോച്ച് നവാസ് പള്ളിക്കാൽ എന്നിവർക്ക് ഉപഹാരം നൽകി.
നഗരസഭാ ചെയർമാൻ വി.എം.മുനീർ ഓഫീസിന്റെ ഉദ്ഘാടനം നിർവഹിച്ചു. കൗൺസിലർ സഹീർ ആസിഫ്, കെ.നാരായണൻ, മുസ്ലിം ലീഗ് മുനിസിപ്പൽ വൈസ് പ്രസിഡന്റ് ഹനീഫ് നെല്ലിക്കുന്ന്, അഹമ്മദ് ഹാജി അങ്കോല, ടി.എ.ഷാഫി, കെ.എം.ഹനീഫ്, അബ്ദുല്ല ഖാസിയാറകം, ഷംസുദ്ദീൻ മാകോ, ഷംസുദ്ദീൻ മീത്തൽ എന്നിവർ സംസാരിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..