തളങ്കര : ഖാസിലേൻ ജിംഖാന ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് നബിദിനത്തോടനുബന്ധിച്ച് ജില്ലാതല ദഫ്മുട്ട് മത്സരം സംഘടിപ്പിച്ചു. ജില്ലയിലെ പതിനാറ് ടീമുകൾ മത്സരത്തിൽ പങ്കെടുത്തു. തളങ്കര ഹിദായത്തു സ്വിബിയാൻ ദഫ് സംഘം ഒന്നാം സ്ഥാനവും കൃഷ്ണഗിരി മംഗളൂരു രണ്ടാം സ്ഥാനവും മീറാസു റസൂൽ കടപ്പുറം മൂന്നാം സ്ഥാനവും നേടി.
ഒന്നാം സ്ഥാനം നേടിയ ടീമിന് മാമു മൂസാ ഫൗണ്ടേഷൻ 10,001 രൂപ കാഷ് അവാർഡും ട്രോഫിയും നൽകി. രണ്ടും മൂന്നും സ്ഥാനം നേടിയ ടീമിന് യഥാക്രമം 5001, 3001 രൂപ വീതം കാഷ് അവാർഡും ട്രോഫിയും നൽകി.
സ്വാദിഖ് മാമു, വി. അച്ചു, എൻ.എ. സഹീദ് എന്നിവർ സമ്മാനം വിതരണം ചെയ്തു. മാലിക് ദീനാർ ഖത്തീബ് അബ്ദുൽ മജീദ് ബാഖവി പ്രാർഥന നടത്തി.
എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ. ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർമാൻ വി.എം. മുനീർ അധ്യക്ഷനായി. ടി.എ. ഷാഫി മുഖ്യപ്രഭാഷണം നടത്തി. കെ.എം. മുഹമ്മദ് ബഷീർ വോളിബോൾ, മഹ്മൂദ് അരമന, ടി.എ. മുഹമ്മദ് കുഞ്ഞി, എൻ.എ. അബ്ദുല്ല കുഞ്ഞി, ടി.എസ്. ബഷീർ, എ.പി. ഇസ്മാഈൽ, ഇ.കെ. അബ്ദുല്ല എന്നിവർ സംസാരിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..