അഖിലേന്ത്യാ ഹിഫ്‍ള് മത്സരത്തിൽ നേട്ടവുമായി തളങ്കര സ്വദേശി


തളങ്കര : ഡൽഹിയിലെ ഇറാൻ എംബസിയും ഇറാൻ കൾച്ചറൽ ഹൗസും സംയുക്തമായി സംഘടിപ്പിച്ച അഖിലേന്ത്യാ ഹിഫ്‍ളുൽ ഖുർആൻ മത്സരത്തിൽ നജാത്ത് ഖുർആൻ അക്കാദമി അവസാനവർഷ ബിരുദവിദ്യാർഥി ഹാഫിസ് അനസ് മാലിക്കിന് രണ്ടാം സ്ഥാനം.

കഴിഞ്ഞ രണ്ടുദിവസങ്ങളിലായി ന്യൂഡൽഹി ഇറാൻ കൾച്ചറൽ ഹൗസിൽ നടന്ന മത്സരത്തിൽ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള 52 പേരാണ് മത്സരിച്ചത്. ഇതിനു മുൻപും കേരളത്തിനകത്തും പുറത്തും നടന്ന വിവിധ ഹിഫ്‍ള മത്സരങ്ങളിൽ വിജയിച്ചിട്ടുണ്ട്. തളങ്കര മാലിക് ദീനാർ നഗറിലെ ഹനീഫ-നുസൈബ ദമ്പതിമാരുടെ മകനാണ് ഹാഫിസ് അനസ് മാലിക്. മാലിക് ദീനാർ വലിയ ജുമുഅത്ത് പള്ളിയിൽ വെള്ളിയാഴ്ച പ്രാർഥനയ്ക്ക് ശേഷം നടന്ന ചടങ്ങിൽ ഖത്തീബ് അബ്ദുൽ മജീദ് ബാഖവി ഉപഹാരം നൽകി.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..