ഉപജില്ലാ ശാസ്ത്രോത്സവം


പൊയിനാച്ചി : കാസർകോട് ഉപജില്ല ശാസ്ത്രോത്സവം 20, 21 തീയതികളിൽ നടക്കും. 20-ന് രാവിലെ 11-ന് തെക്കിൽപ്പറമ്പ് ഗവ. യു.പി. സ്കൂളിൽ രാജ്മോഹൻ ഉണ്ണിത്താൻ എം.പി. ഉദ്ഘാടനം ചെയ്യും.

തെക്കിൽപ്പറമ്പ് സ്കൂളിൽ പ്രവൃത്തിപരിചയമേളയും ചട്ടഞ്ചാൽ ഹയർ സെക്കൻഡറി സ്കൂളിൽ ഗണിതശാസ്ത്രമേള, സാമൂഹിക ശാസ്ത്രമേള, ഐ.ടി. മേള എന്നിവയും നടക്കും. 21-ന് തെക്കിൽപ്പറമ്പ് സ്കൂളിൽ ശാസ്ത്രമേള നടക്കും. ഉപജില്ലാ ശാസ്ത്രോത്സവത്തിനു മുന്നോടിയായി തിങ്കളാഴ്ച വൈകീട്ട് വിളംബരഘോഷയാത്ര നടത്തി. വിദ്യാർഥികളും അധ്യാപകരും രക്ഷിതാക്കളും പങ്കെടുത്തു. പരിപാടിയുടെ ലോഗോ സി.എച്ച്. കുഞ്ഞമ്പു എം.എൽ.എ. പ്രകാശനം ചെയ്തു. ചെമ്മനാട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സുഫൈജ അബൂബക്കർ അധ്യക്ഷയായി. സംഘാടകസമിതി വർക്കിങ് ചെയർമാൻ കൃഷ്ണൻ ചട്ടഞ്ചാൽ, എ.ഇ.ഒ. അഗസ്റ്റിൻ ബർണാഡ് മൊണ്ടേറോ, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ രമ ഗംഗാധരൻ, പഞ്ചായത്തംഗങ്ങളായ രാജൻ കെ. പൊയിനാച്ചി, ടി.പി. നിസാർ, പി.ടി.എ. പ്രസിഡന്റ് പി.സി. നസീർ, എം.ജെ. ടോമി, കെ.ഐ. ശ്രീവത്സലൻ എന്നിവർ സംസാരിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..