കാസർകോട് ഉപജില്ല ശാസ്ത്രമേള


കാസർകോട് ഉപജില്ലാ ശാസ്ത്രോത്സവം പ്രവൃത്തിപരിചയമേളയിൽ എൽ.പി., യു.പി. വിഭാഗങ്ങളിൽ ഒന്നാമതെത്തിയ ചെമ്മനാട് വെസ്റ്റ്‌ ഗവ. യു.പി. സ്കൂളിന് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂർ ട്രോഫി നൽകുന്നു

പൊയിനാച്ചി : രണ്ടുദിവസമായി തെക്കിൽപ്പറമ്പ് ഗവ .യു.പി. സ്കൂളിൽ നടന്ന കാസർകോട് ഉപജില്ല ശാസ്ത്രോത്സവം സമാപിച്ചു. ഹയർസെക്കൻഡറി വിഭാഗത്തിൽ 34 പോയിന്റ് നേടി ചെമ്മനാട് ജമാഅത്ത് ഹയർസെക്കൻഡറി സ്കൂൾ ജേതാക്കളായി. 33 പോയിന്റ് നേടിയ എടനീർ സ്വാമിജീസ് ഹയർ സെക്കൻഡറി സ്കൂൾ രണ്ടാമതെത്തി.

വിജയികൾ: ഹൈസ്കൂൾ വിഭാഗം: ജി.എച്ച്.എസ്.എസ്. കുണ്ടംകുഴി (29), ജി.എച്ച്.എസ്.എസ്. കാസർകോട് (27). യു.പി. വിഭാഗം: ജി.എച്ച്.എസ്. കൊളത്തൂർ (33), ജി.എച്ച്.എസ്.എസ്. ബേത്തൂർപാറ (31). എൽ.പി. വിഭാഗം: ജി.എച്ച്.എസ്.എസ്. കുണ്ടംകുഴി (30), തെക്കിൽപ്പറമ്പ് ഗവ. യു.പി. സ്കൂൾ (16).

സമാപന സമ്മേളനം ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂർ ഉദ്ഘാടനം ചെയ്തു. എ.ഇ.ഒ. അഗസ്റ്റിൽ ബർണാഡ് മൊണ്ടേറോ അധ്യക്ഷനായി. പഞ്ചായത്തംഗം രാജൻ കെ. പൊയിനാച്ചി, സംഘാടക സമിതി വർക്കിങ് ചെയർമാൻ കൃഷ്ണൻ ചട്ടഞ്ചാൽ, പി.ടി.എ. പ്രസിഡന്റ് പി.സി. നസീർ, എസ്.എം.സി. ചെയർമാൻ കുഞ്ഞിരാമൻ വടക്കേകണ്ടം, മദർ പി.ടി.എ. പ്രസിഡന്റ് ബീന വിജയൻ, സിദ്ദിഖ് ചട്ടഞ്ചാൽ, കുഞ്ഞിക്കണ്ണൻ കരിച്ചേരി, പ്രഥമാധ്യാപകരായ എം.എസ്. യമുനാദേവി, കെ.ഐ. ശ്രീവത്സൻ എന്നിവർ സംസാരിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..