പൊയിനാച്ചി : പച്ചത്തേങ്ങ സംഭരണത്തിലെ കർഷകനെ ബുദ്ധിമുട്ടിക്കുന്ന നിബന്ധനകൾ മാറ്റണമെന്ന് അഖിലേന്ത്യാ കിസാൻസഭ ചെമ്മനാട് മേഖലാ കൺവെൻഷൻ ആവശ്യപ്പെട്ടു. നിലവിൽ ഒരു തെങ്ങിൽനിന്നും വർഷം 50 തേങ്ങ മാത്രമേ സംഭരണ കേന്ദ്രങ്ങളിൽ സ്വീകരിക്കുന്നുള്ളൂ. അതും ആറുതവണയായി മാത്രമേ കൊടുക്കാവൂ എന്നതാണ് നിബന്ധന. ഇത് വലിയ പ്രയാസമാണ് കർഷകർക്കുണ്ടാക്കുന്നതെന്നും കൺവെൻഷൻ അഭിപ്രായപ്പെട്ടു. ജില്ലാ പ്രസിഡന്റ് എം. അസിനാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എം. കൃഷ്ണൻ നായർ അധ്യക്ഷനായി. വി. സുരേഷ്ബാബു, കെ.പി. സഹദേവൻ, നാരായണൻ മൈലൂല, എം. ജനാർദനൻ നായർ, കൃഷ്ണൻ നായർ മഞ്ഞങ്ങാൽ, ബി.പി. അഗ്ഗിത്തായ എന്നിവർ സംസാരിച്ചു.
Share this Article
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..