മെഹ്ഫിലെ മീലാദും ആദരിക്കൽ ചടങ്ങും


മുതിർന്ന പൗരൻമാരെ ഖാസി ത്വാഖ അഹ്‌മദ് മൗലവി ആദരിക്കുന്നു

തളങ്കര : ഖാസിലേൻ റൗളത്തുൽ ഉലൂം മദ്രസ കമ്മിറ്റി മെഹ്ഫിലെ മീലാദും നാട്ടിലെ മുതിർന്ന പൗരൻമാരെ ആദരിക്കലും നടത്തി. കീഴൂർ-മംഗളൂരു സംയുക്ത ഖാസി ത്വാഖ അഹ്‌മദ് മൗലവി ഉദ്ഘാടനം ചെയ്തു.

ഖാസിയാറകം അബ്ദുള്ള സഅദി അധ്യക്ഷനായി. നൗഫൽ ഹുദവി കൊടുവള്ളി മുഖ്യപ്രഭാഷണം നടത്തി. ഇ.എം. അബ്ദുള്ള ഹാജി, എം.എ. അബ്ദുൾ ഖാദർ, ജമാൽ ഹുസൈൻ ഹാജി, കുഞ്ഞഹമ്മദ് ബായിക്കര, പി.എ. റഷീദ് ഹാജി, ഇ.എം. അബ്ദുൾ റഹ്‌മാൻ, നൂറുദ്ദീൻ ബാവിക്കര എന്നിവരെ ആദരിച്ചു.

എൻ.എ. അബ്ദുള്ള കുഞ്ഞി, എൻ.എ. ഇസ്മായിൽ, ടി.എസ്. സഈദ്, മഹ്‌മൂദ് അരമന, ടി.എസ്. ഗഫൂർ എന്നിവർ സംസാരിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..