പൊയിനാച്ചി : ജീവനക്കാരെ കൂട്ടത്തോടെ സ്ഥലംമാറ്റി തെക്കിൽ ടാറ്റാ ട്രസ്റ്റ് ഗവ. കോവിഡ് ആസ്പത്രി ഘട്ടംഘട്ടമായി നിർത്തലാക്കാനുള്ള ശ്രമം നടക്കുന്നതായി കേരള എൻ.ജി.ഒ. അസോസിയേഷൻ ജില്ലാ കമ്മിറ്റി യോഗം ആരോപിച്ചു. ആരോഗ്യവകുപ്പ് അഡീഷണൽ ഡയറക്ടർ ഒക്ടോബർ 25-ന് ഇറക്കിയ ഉത്തരവിലൂടെ ടാറ്റാ ട്രസ്റ്റ് ആസ്പത്രിയിലെ 13 നഴ്സിങ് ഓഫീസർ ഗ്രേഡ്-1 ജീവനക്കാരെ തിരുവനന്തപുരം ഉൾപ്പെടെയുള്ള ജില്ലകളിലേക്ക് സ്ഥലംമാറ്റിയിരിക്കുകയാണ്. പകരക്കാരെ നിയമിച്ചിട്ടുമില്ല. ഇവിടത്തെ 191 ജീവനക്കാരിൽ 161 പേരെയും മറ്റിടങ്ങളിലേക്ക് മാറ്റി.
ജീവനക്കാരെ ഘട്ടംഘട്ടമായി സ്ഥലംമാറ്റി ആസ്പത്രിയുടെ പ്രവർത്തനം ക്രമേണ ഇല്ലാതാക്കാനുള്ള നീക്കമാണ് ഇതിനു പിന്നിലെന്ന് യോഗം കുറ്റപ്പെടുത്തി.
ജില്ലാ പ്രസിഡന്റ് സുരേഷ് പെരിയങ്ങാനം അധ്യക്ഷനായി. ജില്ലാ സെക്രട്ടറി അശോക് കുമാർ കോടോം, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ എം.ശ്രീനിവാസൻ, ഒ.ടി.സൽമത്ത്, ബ്രിജേഷ് പൈനി, എം.സുനിൽ കുമാർ, വിജയൻ മണിയറ, രതീഷ് പെരിയങ്ങാനം, വിനോദ് പി. രാജൻ, എ.എൻ.ഗോവിന്ദൻ നായർ, എം.വി.പദ്മനാഭൻ, കെ.വി.ബാബുരാജ്, എം.ഗോപിനാഥൻ എന്നിവർ സംസാരിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..